തലയോലപ്പറമ്പ് : കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്. എൻ. ഡി. പി. യൂണിയൻ യൂത്ത്മൂവ്മെന്റ് വാർഷികവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി.മേവെള്ളൂർ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവമെന്റ് പ്രസിഡന്റ് രഞ്ജിത്ത് മൂലമ്പുറം സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ടും കണക്കും യൂത്ത് മൂവ്മെന്റ് സെക്രട്ടറി അച്ചുഗോപി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബിനു വെളിയനാട് (പ്രസിഡന്റ്) സജേഷ് കുട്ടപ്പൻ (വൈസ് പ്രസിഡന്റ്), അച്ചു ഗോപി (സെക്രട്ടറി), ധനേഷ് പാർപ്പകോട് ( ജോയിന്റ് സെക്രട്ടറി) വിഷ്ണു അച്ചേരിൽ, അഭിലാഷ് രാമൻകുട്ടി, സുജിത് പുളിക്കമ്യാലിൽ (കേന്ദ്ര സമിതി അംഗങ്ങൾ). വിനോദ് കൈപ്പട്ടൂർ, അഖിൽ ഇറുമ്പയം, ആദർശ് ബ്രഹ്മമംഗലം (കമ്മിറ്റി അംഗങ്ങൾ). ഹരിമുരളീധരൻ (സൈബർ സേന ചെയർമാൻ), ഷിജിത്ത് മണി (വൈ.ചെയർമാൻ) അജിത് കുമാർ കോലേഴ്ത്ത് (കൺവീനർ), ശ്രീദേവി പ്രസന്നൻ (ജോ.കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ മുഖ്യപ്രസംഗം നടത്തി. യു.എസ് പ്രസന്നൻ, അജീഷ് കാലായിൽ, സുരേന്ദ്രൻ കൈപ്പട്ടൂർ, വിഷ്ണു ആച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.