പായിപ്പാട് : ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഗുരുപൂജാ ഉത്സവവും ശ്രീനാരായണ ദർശനോത്സവവും മാർച്ച് 3 മുതൽ 9 വരെ നടക്കും. 3 ന് രാവിലെ 10 ന് ശ്രീനാരായണദർശനോത്സവവും കുടുംബസംഗമവും എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി ഗുരുദർശനസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 12.30 ന് അന്നദാനം, വൈകിട്ട് 5 ന് കൊടിസമർപ്പണഘോഷയാത്ര. 6.35 നും 7.05നും ഇടയിൽ വിനോദ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ.
രാത്രി 7.30 ന് നാടൻപാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം ''പടയൊരുക്കം''. നാലിന് വൈകിട്ട് 4.30 ന് വിദ്യാഗോപാലമന്ത്രാർച്ചന, 7 മുതൽ 9 വരെ ശ്രീനാരായണദർശനോത്സവം, രാത്രി 9 ന് അന്നദാനം , 9.15 ന് കുട്ടികളുടെ കലാപരിപാടികൾ. 5 ന് രാത്രി 7 മുതൽ 9 വരെ ശ്രീനാരായണദർശനോത്സവം. 9ന് അന്നദാനം, കലാപരിപാടികൾ. 6 ന് രാത്രി 7 മുതൽ 9 വരെ ശ്രീനാരായണദർശനോത്സവം. 8.45 ന് അന്നദാനം, 9 ന് നാടകം 'കപടലോകത്തെ ശരികൾ", 7 ന് വെകിട്ട് 7 മുതൽ 9 വരെ ശ്രീനാരായണദർശനോത്സവം. 8.45 ന് അന്നദാനം, രാത്രി 9 ന് നൃത്തനാടകം 'ജടാധരൻ". എട്ടിന് രാവിലെ 7 ന് ഇളനീർതീർത്ഥാടനഘോഷയാത്ര, 10 ന് ഇളനീർ എതിരേല്പ്, 11 ന് പറയ്ക്കെഴുന്നള്ളത്ത്, വൈകിട്ട് 7.30 മുതൽ മാന്ത്രിക നാടകം 'ഉലകുടയ പെരുമാൾ". 9 ന് രാവിലെ 10.30 മുതൽ പറയ്ക്കെഴുന്നള്ളത്ത്, 12.30 ന് പ്രസാദമൂട്ട്. വൈകിട്ട് ആറിന് താലപ്പൊലി എഴുന്നള്ളത്ത്. രാത്രി 9 ന് താലപ്പൊലി എതിരേല്പ്, രാത്രി 9.30 മുതൽ മാജിക് ഷോ.