ചങ്ങനാശേരി : കറുകച്ചാൽ പഞ്ചായത്ത് ഹരിതകർമ്മസേനയുടെ പ്രവർത്തനോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നിർവഹിച്ചു. സേനാംഗങ്ങൾക്കുള്ള യൂണിഫോം കിറ്റ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഇ.സി.ചെറിയാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നീലത്തുംമുക്കിൽ, അസിസ്റ്റന്റ് സെക്രട്ടറി ഷീബാമോൾ കെ.എം എന്നിവർ പങ്കെടുത്തു.