രാമപുരം : നഷ്ടപ്പെട്ടുപോയ പരമ്പരാഗത നാടൻ വിഭവങ്ങളുടെ വീണ്ടെടുക്കൽ ലക്ഷ്യമിട്ട് രാമപുരം ഗ്രാമപഞ്ചായത്തിലെ 21 സ്‌കൂളിലെ കുട്ടികളും 31 അംഗൻവാടിയിലെ രക്ഷകർത്താക്കളും പങ്കെടുത്ത നാടൻ വിഭവങ്ങളുടെ പ്രദർശനവും മത്സരവും നവ്യാനുഭവമായി. പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ നടന്ന മേളയിൽ നാടൻ വിഭവങ്ങൾക്ക് പുറമെ കൂടപ്പുലം ഗവ. എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളുടെ സ്റ്റാമ്പ്, നാണയ പ്രദർശനം, കാർഷികോത്പന്നങ്ങൾ, പുരാവസ്തു, കരകൗശല വസ്തുക്കൾ, കാറ്ററിംഗ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുടെ അലങ്കാര പ്രദർശനവും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമിനി സിന്നി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ് സമ്മാനദാനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ അനിത രാജു, ബ്ലോക്ക് മെമ്പമാരായ കെ.ആർ. ശശീന്ദ്രൻ, ലിസി ബേബി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജാൻസി ഫീലിപ്പോസ്, ജെസമ്മ ചെറിയാൻ, എം.പി. ശ്രീനിവാസ്, സോണി ജോണി, മിനി ശശി, എൻ. സുരേന്ദ്രൻ, എം.ഒ.ശ്രീക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.