തുരുത്തി: കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി കുന്നത്ത് കെ.ജെ. ഫിലിപ്പ് (കുട്ടപ്പൻ- 79, റിട്ട. എസ്.ഐ. എ.ആർ. ക്യാമ്പ് കോട്ടയം) നിര്യാതനായി. 12 വർഷം തുടർച്ചയായി ജില്ലാ സെക്രട്ടറിയായിരുന്നു. കോട്ടയം ജില്ല ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, ചങ്ങനാശേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.സി. എലിസബത്ത് (റിട്ട. എച്ച്.എം., ഗവ. എൽ.പി.എസ് കുറിച്ചി) വാഴപ്പളളി കല്ലുകളം കുടുംബാംഗമാണ്. മക്കൾ: പ്രീതി സജീവ് (ഷാർജ), പ്രിയ അനിൽ (അദ്ധ്യാപിക, സെന്റ് അലോഷ്യസ് എച്ച്.എസ്. എടത്വാ). മരുമക്കൾ: സജീവ് സെബാസ്റ്റിയൻ പുത്തൻപുരയ്ക്കൽ മുട്ടാർ (ഷാർജ), അനിൽ മാത്യു കളപ്പുരയ്ക്കൽ എടത്വാ (അദ്ധ്യാപകൻ, സെന്റ് ജോസഫ്‌സ് എച്ച്.എസ്. പുളിങ്കുന്ന്). സംസ്‌ക്കാരം നാളെ 3 ന് തുരുത്തി മർത്ത്മറിയം ഫൊറോന പളളിയിൽ.