പൊൻകുന്നം : പശ്ചാത്തല , സേവനമേഖലകൾക്ക് മുൻതൂക്കം നൽകി ചിറക്കടവ് പഞ്ചായത്ത് ബഡ്ജറ്റ് .89 ലക്ഷം രൂപ വരവും 35 കോടി 12 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാറാണ് അവതരിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ പൊൻകുന്നം ടൗണിൽ കാർഷിക വിപണന കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സും പണിയുന്നതിന് അഞ്ച് കോടിയും, പൊൻകുന്നത്ത് പുതിയ ബസ് സ്റ്റാൻഡിന് സ്ഥലം വാങ്ങുന്നതിന് മൂന്ന് കോടിയും വകയിരുത്തിയിട്ടുണ്ട്. രാജേന്ദ്ര മൈതാനത്ത് സ്വാതന്ത്ര്യ സ്മാരകം പണിയുന്നതിന് 25 ലക്ഷവും , വാഴൂർ വലിയ തോട്ടിൽ ചെക്ക്ഡാം നിർമ്മിക്കുന്നതിന് 1 കോടി 10 ലക്ഷവും വകയിരുത്തി.

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമത്തിനുള്ള പ്രത്യേക പരിപാടികൾക്കായി ഭവന നിർമ്മാണം, പുനരുദ്ധാരണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ,ലാപ്‌ടോപ്പ്, കുടിവെള്ള കിണർ, വയോജനങ്ങൾക്ക് കട്ടിൽ തുടങ്ങി വിവിധ പദ്ധതികൾക്കായി 58ലക്ഷം വകയിരുത്തി.


വനിതാ ജനറൽ വിഭാഗത്തിന് : 22 ലക്ഷം

ക്ഷീരകർഷകർക്ക് സബ്‌സിഡി : 10 ലക്ഷം

കാലിത്തീറ്റ വിതരണം : 22 ലക്ഷം

വിധവകൾക്ക് പശു വളർത്തലിന് : 11 ലക്ഷം

കന്നുകുട്ടി പരിപാലനം : 20 ലക്ഷം

മുട്ടക്കോഴി വിതരണം : 10 ലക്ഷം

കിഴങ്ങ് വർഗ്ഗ വിതരണം : ഒന്നര ലക്ഷം

 പച്ചക്കറിതൈ വിതരണം : 40000

ജലസേചന പമ്പ് സെറ്റ് : 4 ലക്ഷം

തെങ്ങിൻ വളവിതരണം : 2 ലക്ഷം
ലൈഫ് പദ്ധതിക്ക് : 3 കോടി

ഭൂരഹിതർക്ക് സ്ഥലം വാങ്ങാൻ : 2 കോടി

ഗവ.എൽ.പി സ്‌കൂൾ ഹൈടെക്കാക്കാൻ : 10 ലക്ഷം

ഗർഭിണികളുടെ പരിചരണം : 10 ലക്ഷം