sweekaranam

വൈക്കം - കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക വിളംബരജാഥ വൈക്കത്ത് നിന്നും ആരംഭിച്ചു. വൈക്കം ബോട്ട്ജട്ടി മൈതാനിയിൽ നിന്നും ആരംഭിച്ച ജാഥ ഡി സി സി ട്രഷറർ ജയ്ജോൺ പേരയിൽ ജാഥാ ക്യാപ്റ്റൻ ജോൺസൺ സി ജോസഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സജിമോൻ.വി.ജെ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ, ഇടവട്ടം ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വല്ലകം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കുറുപ്പന്തറ, കല്ലറ എന്നിവിടങ്ങളിൽ പര്യടനം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കോട്ടയം, ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ, സ്റ്റാൻലി ജോർജ്ജ്, എം.ടി.ജോസഫ്, സിജോ ജസഫ്, സി.പി.പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.