bigfoot

കാലമെത്ര പുരോഗമിച്ചാലും ചുരുളിയാതെ നിൽക്കുന്ന നിരവധി രഹസ്യങ്ങളുണ്ട്, ലോകത്ത്. ഇത്തരത്തിലുള്ള ഒന്നാണ് ബിഗ്ഫൂട്ട് എന്ന ഭീകരജീവിയും. ഹോളണ്ടിലെ വെല്യൂവെസ് ദേശീയ പാർക്കിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ബിഗ്ഫൂട്ടിനെ കുറിച്ച് വീണ്ടും ചർച്ചചെയ്യാൻ കാരണം. ഒറ്റനോട്ടത്തിൽ കരടിയെന്നു തോന്നിക്കുന്ന ഒരു ജീവിയാണ് ദൃശ്യങ്ങളിൽ പതിഞ്ഞത്.


മരത്തിനു പിന്നിൽ മറഞ്ഞു നിൽക്കുന്ന നിലയിൽ ദേഹം മുഴുവൻ രോമത്തോടുകൂടിയ ജീവിയാണ് ശാസ്ത്രലോകത്തിന് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നത്. കരടിയാണെന്നു സംശയം തോന്നുമെങ്കിലും ഈ മേഖലയിൽ കരടികൾ ഇല്ലാത്തതിനാൽ ആ സാധ്യതയും പലരും തള്ളിക്കളയുകയാണ്. ഇങ്ങനെ സാഹചര്യത്തെളിവുകൾ ഒന്നൊന്നായി നിരത്തിയാണ് ദൃശ്യത്തിലുള്ളത് ബിഗ്ഫൂട്ടാണെന്ന് കുറേപ്പേർ അവകാശപ്പെടുന്നത്.

പേടിപ്പിക്കുന്നതും വികൃതവുമായ ഒരു ശബ്ദവും വീഡിയോയിൽ നിന്ന് കേൾക്കാം. ജീവിയെ കണ്ടതിനുശേം ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നവർ ഓടിമറയുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാവുന്നത്. അകലെ നിന്ന് ഒരു വെടിയൊച്ച കേൾക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം, ബിഗ്ഫൂട്ട് എന്നത് മിഥ്യയല്ലെന്ന് വാദിക്കുന്നവരും കൃത്രിമമായി നിർമ്മിച്ച വീഡിയോയാണിതെന്നു വാദിക്കുന്നവരും ഉണ്ട്.