social-media

പന്തലിനുള്ളി വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യ കഴിച്ചിരിക്കുന്നവരുടെ അടുത്തേയ്ക്ക് കുശാലാന്വേഷവുമായെത്തിയ ഒരമ്മ പന്തിയിലെ എല്ലാവർക്കും നൂറിന്റെ പുത്തൻ നോട്ട് നൽകുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിഥികൾക്ക് നൂറ് രൂപ വീതം നൽകി സന്തോഷിപ്പിച്ച ചടങ്ങിന്റെ കൂടുതൽ വിവരങ്ങൾ പിന്നാലെ എത്തി. തൃശൂരിലാണ് ഈ സംഭവം നടന്നത്. ഇവിടെ കൊടകര മറ്റത്തൂർ കൈമുക്ക് മനയിലെ നാരായണൻ നമ്പൂതിരിയുടെ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച് നടന്ന സദ്യയ്ക്കിടെയാണ് അതിഥികൾക്ക് പണം നൽകി സന്തോഷിപ്പിച്ചത്. ജ്യോതിഷ പണ്ഡിതനായ നാരായണൻ നമ്പൂതിരി സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചിട്ടുള്ളയാളാണ്. മൂന്ന് ദിവസങ്ങളിലായി ഇവിടെ ഗംഭീര ചടങ്ങുകളോടെയാണ് ഷഷ്ഠിപൂർത്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ശിഷ്യസമൂഹമുൾപ്പെടെയുള്ളവരാണ് അതിഥികൾക്കായി പണം വിതരണം നടത്തിയത്.

നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത ഈ ആചാരത്തിന്റെ വീഡിയോ വേഗത്തിലാണ് ഫേസ്ബുക്കിലും, വാട്സാപ്പിലും വൈറലായത്. ഇത് പോലെയുള്ള നല്ല നല്ല ആചാരങ്ങൾ ഇനിയും ഉണ്ടോയെന്ന സിനിയ ഡയലോഗോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തത്.