ബുധനാഴ്ച രാവിലെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവസന്റെ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപതി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ശ്വാസോച്ഛാസം ശരിയായ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും സംവിധായകൻ സ്റ്റാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'ശ്രീനിച്ചേട്ടനു നോർമലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോർട്ട് ചെയ്തിരുന്ന ഓക്‌സിജൻ ട്യൂബ് മാറ്റി. 24 മണിക്കൂർ ഒബ്‌സർവഷൻ തുടരും. ശ്രീനിച്ചേട്ടൻ ഇന്ന് വിമലടീച്ചറോടും ഞങ്ങളോടും സംസാരിച്ചു, തമാശകൾ പറഞ്ഞു. ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടർമാരോട് പോകാൻ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് ആശുപത്രിയിൽ നിയന്ത്രണമുണ്ട്. കൂടെനിന്ന എല്ലാവർക്കും നന്ദി.’ സ്റ്റാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ബുധനാഴ്ച രാവിലെയാണ് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി ലാൽ മീഡിയ സ്റ്റുഡിയോയിൽ എത്തിയപ്പോഴായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്റ്റാജന്റെ ഫേസ്ബുക്ക് പോസ്റ്റ‌്...