mirash

ബംഗളൂരു: ബംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ)​ വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനം തകർ‌ന്നു വീണു. വിമാനത്തിന്റെ രണ്ട് പൈലറ്റുമാർ മരിച്ചു. സ്‌ക്വാഡ്രോണ്‍ ലീഡർമാരായ സമീർ അബ്രോൽ സിദ്ധാർത്ഥ് നേഗി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകർന്നുവീണത്. രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പുറത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു.

പരിശീലനപറക്കലിനിടയാണ് വിമാനം തകർന്നു വീണത്. മിറാഷ് 2000 വിമാനങ്ങളിൽ ബംഗളൂരു എച്ച്.എ.എൽ നടത്തിയ മാറ്റങ്ങൾക്ക് ശേഷമുള്ള പരിശീലന പറക്കലാണ് ദുരന്തത്തിന് കാരണമായത്. കാർഗിൽ യുദ്ധകാലത്ത് ഉൾപ്പെടെ സൈന്യം വ്യാപകമായി ഉപയോഗിച്ച വിമാനമാണ് മിറാഷ് 2000.

An aircraft crashed at HAL in Bengaluru on Friday. It is suspected to be a Mirage 2000. pic.twitter.com/UZyg0yAVJp

— Arun Dev (@ArunDev1) February 1, 2019