1. 2022ഓടെ നവഭാരതം നിര്‍മ്മിക്കും എന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടി ആക്കും. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ഇന്ത്യ സുസ്ഥിര വികസന പാതയില്‍. ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ രാജ്യം ആറാം. രാജ്യത്ത് പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. ഡിസംബറില്‍ പണപ്പെരുപ്പം 2.9 മാത്രം. ധനക്കമ്മി 3.4 കുറച്ചു
2. 3 ലക്ഷം കോടി കിട്ടാക്കടം തിരിച്ചു പിടിച്ചു. ബാങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു. ഗ്രാമീണ മേഖലയ്ക്ക് ഇടക്കാല ബഡ്ജറ്റില്‍ 19,000 കോടി നീക്കിവച്ചു. 5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്യ വിമുക്തമാക്കി. 1.53 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോചന വഴി വച്ചുനല്‍കി. 2014നു ശേഷം 14 എയിംസ് പ്രഖ്യാപിച്ചു. ഭരണരംഗം അഴിമതി രഹിതമാക്കി എന്നും ഇടക്കാല ബഡ്ജറ്റില്‍ പിയുഷ് ഗോയല്‍
3. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെ വോട്ടുബാങ്കിനിട്ട് കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ്. പ്രധാനമന്ത്രി കിസാന്‍ നിധി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിനായി 75,000 കോടി അനുവദിച്ചു. രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കും. താങ്ങുവിലയിലൂടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കും
4. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ചവര്‍ക്ക് രണ്ട് ശതമാനം പലിശ ഇളവ്. ഗോപരിപാലനത്തിന് 750 കോടി അനുവദിച്ചു. ക്ഷീര മേഖലയ്ക്ക് കാമദേനു ആയോഗ്. ഫിഷറീസിന് പ്രത്യേക വകുപ്പ്. 2019 മാര്‍ച്ചോടെ എല്ലാവീടുകളും വൈദ്യുതീകരിക്കും. ചെറുകിട കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. ബിനാമി ഇടപാടുകള്‍ തകര്‍ന്ന് അടിഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. മാസം 3000 രൂപ പെന്‍ഷന്‍ നല്‍കും
5. തൊഴിലാളി ബോണസ് 7,000 രൂപയാക്കി. ഇ.എസ്.ഐ പരിധി 21,000 രൂപ ആക്കി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി സൗജന്യ എല്‍.പി.ജി. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഓണറേറിയം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. പിയുഷ് ഗോയലിന്റെ ബഡ്ജറ്റ് അവതരണം തുടരുന്നു
6. സി.ബി.ഐ മേധാവിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതിയോഗം ഇന്ന്. ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്, ഒരു വനിതയടക്കം പന്ത്രണ്ടുപേരെ. എം.നാഗേശ്വര്‍ റാവുവിനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിന് എതിരായ ഹര്‍ജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
7. അടുപ്പക്കാരെ അധികാര പദവിയില്‍ എത്തിക്കുന്നു എന്ന പേരുദോഷം ഒഴിവാക്കാന്‍ സി.ബി.ഐയുടെ തലപ്പത്തു വനിതയെ നിര്‍ദേശിച്ചാല്‍ അതു ചരിത്രമാവും. 56 വര്‍ഷം പിന്നിട്ട ഏജന്‍സിയില്‍ ഡയറക്ടര്‍ സ്ഥാനത്തു ഇതുവരെ വനിതയെ നിയമിച്ചിട്ടില്ല. തുടര്‍ വിവാദങ്ങളുടെ നിഴലില്‍ നിന്നു സി.ബി.ഐയുടെ മുഖം തിരിച്ചു പിടിക്കാന്‍ ഇതു കൊണ്ടു കഴിയുമെന്ന കണക്കു കൂട്ടലില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍
8. മധ്യപ്രദേശ് കേഡറിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥ റിന മിത്രയാണ് പരിഗണന പട്ടികയിലുള്ള പേരുകളില്‍ ഏറ്റവും സാധ്യതയുള്ള വനിത. പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി ഇന്നു വൈകിട്ട് ആറോടെ യോഗം ചേരും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ 24നു നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പരിഗണനാ പട്ടികയിലുള്ളവരെ സംബന്ധിച്ച ആവശ്യ വിവരങ്ങള്‍ ലഭ്യമാക്കിയില്ലെന്നു ഖര്‍ഗെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു യോഗം മാറ്റിയത്.
9. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ആയി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍ എത്തും. വൈകിട്ട് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിന്റെ പ്ലാറ്റിനം ജ്യൂബിലി ആഘോഷങ്ങളില്‍ മുഖ്യ അതിഥി ആവും. നാളെ കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി ബാലജനസഖ്യം നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലം പ്രസ് ക്ലബ്ബ് സുവര്‍ണ ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത ശേഷം തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്ക് മടങ്ങും
10. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് ആനുബന്ധിച്ച് കൊച്ചിയില്‍ രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം. ഇന്ന് വൈകിട്ട് 4 മുതല്‍ ആറര വരെയും നാളെ രാവിലെ 9.30 മുതല്‍ 10.45 വരെയും ആണ് ക്രമീകരണം.
11. യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ സീറ്റ് വിഭജനത്തിനായുള്ള ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. അധിക സീറ്റെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്ന മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നിവരുമായുള്ള ചര്‍ച്ചകളാണ് പ്രധാനം
12. ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാവും. ആര്‍.എസ്.പി കൊല്ലം സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു. മറ്റുള്ളവര്‍ക്കൊന്നും സീറ്റ് ലഭിക്കാനിടയില്ല. ഇന്ന് പൂര്‍ത്തിയാകാത്ത ഉഭയയക്ഷി ചര്‍ച്ച മറ്റു ദിവസങ്ങളില്‍ നടത്തും. സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും തുടക്കമാകും.