accident

കോന്നി : വഴിയരുകിൽ വാഹനപരിശോധനയ്ക്ക് നിന്ന് ഹെൽമറ്റ് വയ്ക്കാത്ത ഇരുചക്ര വാഹനങ്ങളോടിക്കുന്നവരിൽ നിന്നും ഫൈൻ വാങ്ങുന്ന ഉദ്യോഗസ്ഥരെ അറപ്പോടെ നോക്കുന്നവർ ഈ വീഡിയോ ദയവായി കാണണം. ലക്കും ലഗാനവുമില്ലാതെ എവിടെ നിന്നോ പാഞ്ഞടുത്ത കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി റോഡിൽ തലയിടിച്ച് വീഴുന്ന നടുക്കുന്ന കാഴ്ചയാണ് ഇതിലുളളത്. റോഡിൽ തലയിടിച്ച് വീണ യുവതി ഞൊടിയിടയിൽ ചാടി എഴുന്നേൽക്കുന്നതും ഈ വീഡിയോയിലുണ്ട്. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ അപകടമുണ്ടായത്. പെൺകുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് അശ്രദ്ധമായി വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി കാറിന്റെ മുകളിലൂടെ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. എന്നാൽ ഹെൽമറ്റ് ധരിച്ചതിനാൽ മാരകമായ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.