union-budget-2019

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിനെ മുൻനിറുത്തി വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി സർക്കാരിന്റെ ബഡ്‌‌ജറ്റ്. ആദായ നികുതി നൽകേണ്ട വരുമാന പരിധി ഉയർത്തിയതാണ് ബഡ്‌ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. അടുത്തവർഷം മുതൽ ആദായനികുതി നൽകാനുള്ള വാർഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയർത്തി. നിലവിലേത് 2.5 ലക്ഷം രൂപയാണ്. നിരക്ക് ഉയർത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ആദായ നികുതി പരിധി ഉയർത്തണമെന്നത് മദ്ധ്യവർഗത്തിന്റെ ഒരു ദീർഘകാല ആവശ്യമായിരുന്നു.സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 രൂപയാക്കി ഉയർത്തി. ഇളവുകള്‍ ചേരുമ്പോൾ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

 സിനിമയുടെ വ്യാജ പതിപ്പുകൾ തടയാൻ ആന്റി പൈറസി നിയമത്തിൽ ഭേദഗതി

ജി.എസ്.ടി വരുമാനം 97,100 കോടി.

അഞ്ച് കോടിയിലധികം വിറ്റുവരുവുള്ളവർക്ക് മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി

ജി.എസ്.ടി ഇളവുകൾ 35 ലക്ഷം ചെറുകിട വ്യാപാരികൾക്ക് സഹായകമാകും

6,900 കോടിയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി

50,000 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു

കള്ളപ്പണ വിരുദ്ധ നടപടികൾ വിജയം, ശക്തം

കള്ളപ്പണ വിരുദ്ധ നടപടികളിലൂടെ 1.30 ലക്ഷം കോടിയുടെ അധിക നികുതി വരുമാനം

വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

അഞ്ച് വ‌ർഷം കൊണ്ട് ഇന്ത്യൻ സമ്പദ് ഘടനയുടെ മൂല്യം അഞ്ച് ട്രില്യൻ ഡോളറാകും, 8വർഷം കൊണ്ട് പത്ത് ട്രില്യൻ ഡോളറാകും