accident

എരുമേലി : നീണ്ട കാലത്തിന് ശേഷം വിദേശത്ത് നിന്നും നാട്ടിലെത്തിയ അഖിലിനെ കാത്തിരുന്നത് അനുജന്റെ മരണവാർത്ത. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ എരുമേലി സ്വദേശിയായ നിഖിലാണ് മണിക്കൂറുകൾക്ക് മുൻപുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. എരുമേലി കാഞ്ഞിരപ്പള്ളിയിലെ നാലാം മൈലിൽ വച്ചാണ് നിഖിൽ സഞ്ചരിച്ച ബൈക്കും പിക് അപ് വാനും ഇടിച്ച് അപകടമുണ്ടായത്. നാട്ടിലെത്തുന്ന സഹോദരനെ കൂട്ടികൊണ്ട് വരാൻ നെടുമ്പാശേരിയിലേക്ക് പോകാനിരിക്കവേയാണ് നിഖിലിനെ മരണം കവർന്നത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് അനുജന് അപകടം സംഭവിച്ച വാർത്ത അഖിൽ അറിഞ്ഞത്. ഏറെ നാളുകൾക്ക് ശേഷം നാട്ടിലെത്തിയ സന്തോഷം അതോടെ കണ്ണീരിന് വഴിമാറുകയായിരുന്നു.