modi

ന്യൂഡൽഹി: 2019 പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ ജനപ്രിയ ബഡ്ജറ്റുമായി മോദി സർക്കാർ. കർഷകരെയും സാധാരണക്കാരെയും മുൻ നിർത്തി വൻ പദ്ധതികളാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ പ്രഖ്യാപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് പ്രതിരോധ ബഡ്‌ജറ്റ് മൂന്ന് ലക്ഷം കോടി കവിയുന്നത്. കൂടാതെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് 35,000 കോടി നൽകുകയും ചെയ്തു.

നമ്മുടെ സൈന്യം അന്തസ്സും അഭിമാനവുമാണ്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 40 വർഷത്തോളമായി വൺ റാങ്ക് വൺ പെൻഷൻ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ സർക്കാർ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞുവെന്നും പീയൂഷ് ഗോയൽ പറഞ്ഞു.