green-gram

പ്രോട്ടീൻ സമ്പുഷ്ടമായ ചെറുപയർ വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഭക്ഷണത്തിൽ നിർബന്‌ധമായും ഉൾപ്പെടുത്തേണ്ടതാണ് . ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ,​ ശരീരവളർച്ച, മസിലുകൾക്ക് ബലം വർദ്ധിപ്പിക്കൽ,​ തലച്ചോറിന്റെ വളർച്ച എന്നിവയ്‌ക്കെല്ലാം വളരെ നല്ലതാണ് ചെറുപയർ . കുട്ടികളിലെ തൂക്കക്കുറവ് പരിഹരിക്കാൻ ചെറുപയർ ഉത്തമമാണ്. ഒപ്പം എല്ലിന്റെ ബലം വർദ്ധിക്കാനും വളർച്ചയ്ക്കും സഹായിക്കുന്നു .

കുട്ടികൾക്ക് മുളപ്പിച്ച ചെറുപയർ നൽകണമെന്നാണ് വിദഗ്ധ പക്ഷം. കാരണം

ചെറുപയർ മുളപ്പിച്ചാൽ ഇതിലെ പ്രോട്ടീനിന്റെ അളവ് കൂടും. വൈറ്റമിൻ സി, കാർബോഹൈഡ്രേറ്റുകൾ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവ ചെറുപയറിൽ ധാരാളമുണ്ട്. പ്രഭാതഭക്ഷണമായി ചെറുപയർ നൽകുന്നത് കുട്ടികൾക്ക് ആവശ്യമായ ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യും. സസ്യാഹാരികളായ കുട്ടികൾക്ക് ശരീരത്തിന് വേണ്ട പ്രോട്ടീൻ ഉറപ്പാക്കാൻ ചെറുപയർ മികച്ച മാർഗമാണെന്ന കാര്യം മറക്കരുത്.