snakemaster

വെഞ്ഞാറമൂട് കാരേറ്റിനടുത്ത് പുളിമാന്ത എന്ന സ്ഥലത്താണ് ഇന്നത്തെ ആദ്യത്തെ കോൾ. ഒരു കുന്നിൻ മുകളിലെ കിണറ്റിലാണ് പാമ്പ് കിടക്കുന്നത്. വെള്ളം കോരുന്നതിനിടയിൽ ചീറ്റൽ ശബ്ദം കേട്ടാണ് വീട്ടമ്മ മൂർഖൻ പാമ്പിനെ കണ്ടത്. വാവ വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്ന് ഒരു മുർഖൻ പാമ്പിനെ പിടികൂടിയിരുന്നു. സ്ഥലത്ത് എത്തിയപ്പോഴാണ് വാവയ്ക്ക് ഒരു കാര്യം ഓർമ്മവന്നത്.

അന്ന് പാമ്പിനെ പിടികൂടാൻ വന്നപ്പോൾ ഇവിടെയുള്ള ഒരു മുത്തശ്ശിയുടെ പ്രായം 107 വയസ്സായിരുന്നു. ആ മുത്തശ്ശി ഇന്നും സന്തോഷത്തോടെ ഇരിക്കുന്നു എന്നറിഞ്ഞപ്പോൾ വാവയ്ക്ക് സന്തോഷം. പാമ്പിനെ പിടികൂടിയിട്ട് മുത്തശ്ശിയെ കാണാം എന്ന് പറഞ്ഞ് വാവ പാമ്പിനെ പിടികൂടാനായി നടന്ന് നീങ്ങി. കുറച്ച് ദൂരം നടക്കണം. നിറയെ പാറകളാണ്. കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന വഴി. അന്ന് പാമ്പിനെ പിടികൂടിയ കിണർ മൂടിയിരിക്കുകയാണ്.അതിനോട് ചേർന്നാണ് പാമ്പ് കിടക്കുന്ന കിണർ. കിണറിൽ ഇറങ്ങാതെ പാമ്പിനെ പിടികൂടുക പ്രയാസം. കിണറാണെങ്കിൽ ഉറപ്പില്ലാത്തതും. ഇറങ്ങുക ഏറെ അപകടകരം. മണ്ണ് ഇടിഞ്ഞ് വീഴാനും സാധ്യത കൂടുതലാണ്.

പാമ്പിനെ പിടികൂടാൻ കിണറ്റിലിറങ്ങുന്ന രംഗം കാണേണ്ട കാഴ്ച തന്നെയാണ്. തുടർന്ന് പാമ്പിനെയും പിടികൂടി, നൂറ്റിപ്പതിനൊന്ന് വയസ്സുള്ള മുത്തശ്ശിയെയും കണ്ടാണ് വാവ അവിടെ നിന്ന് മടങ്ങിയത്. തുടർന്ന് കണ്ണേറ്റിമുക്കിലെ ഒരു വീടിന്റെ ബാത്ത് റൂമിന് മുകളിൽ ഒരു പാമ്പ് ഇരിക്കുന്ന സ്ഥലത്താണ് വാവ എത്തിയത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.