ന്യൂഡൽഹി: കർഷകർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകി കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് മന്ത്രി പിയൂഷ് ഗോയൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയ ഗോയൽ ധനമന്ത്രി അരുൺ ജെയ്റ്റിലി അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചും അദ്ദേഹത്തിന് ദീർഘായുസ് നേർന്നുമാണ് ആമുഖം കുറിച്ചത്.
തിരഞ്ഞെടുപ്പ് വർഷത്തിൽ കർഷർക്കായി 75,000 കോടി രൂപയുടെ പദ്ധതിയാണ് ബഡ്ജറ്റിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തി പല സംസ്ഥാനങ്ങളിലും നടന്ന കർഷക പ്രക്ഷോഭം കൂടി കണക്കിലെടുത്താകും കർഷകർക്കനുകൂലമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ, ഗ്രാമീണ തൊഴിലുറപ്പിന് 60,000 കോടി തുടങ്ങിയവും പ്രധാന പ്രഖ്യാപനങ്ങളിൽ പെടും.
പ്രധാന പ്രഖ്യാപനങ്ങൾ
കേന്ദ്ര സർക്കാരിന്റെ നേട്ടം എടുത്തുകാട്ടി പിയൂഷ് ഗോയലിന്റെ ബഡ്ജറ്റ്അവതരണം.
നേരത്തെ രാജ്യത്ത് നിലവിലിരുന്ന നയപരമായ അനിശ്ചിതത്വം അവസാനിപ്പിച്ചു
ജനങ്ങളിൽ ആത്മവിശ്വാസം വളർത്തി, രാജ്യത്തിന്റെ സമ്പദ് ഘടന ലോകത്തിലെ ഏഴാമത്തേതാക്കി ഉയർത്തി, പണപ്പെരുപ്പം 10.1 ശതമാനത്തിൽ നിന്ന് 4.6 ശതമാനം ആയി കുറച്ചു, ധനകമ്മി 3.4 ശതമാനമായി കുറച്ചു. സംസ്ഥാനങ്ങൾക്ക് കൂടുതൽ നികുതി വിഹിതം നൽകി. ചരക്കുസേവന നികുതി നടപ്പിലാക്കി, ബാങ്കിംഗ് റുഗുലേഷൻ ആക്ട് നടപ്പിലാക്കി,
അഴിമതി അവസാനിപ്പിച്ച് അഴിമതിമുക്ത സർക്കാർ സംവിധാനം നടപ്പിലാക്കി.
ബാങ്കുകളുടെ മൂലധന ശക്തി വർദ്ധിപ്പിക്കാൻ ബാങ്കുകളുടെ ലയനം നടപ്പിലാക്കി.
റിയൽ എസ്റ്റേറ്റ് റഗുലേഷൻ നിയമവും ബിനാമി സ്വത്ത് നിയന്തണ നിയമവും നടപ്പിലാക്കി.
239 ബില്യൻ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാൻ സർക്കാരിന് കഴിഞ്ഞു.
ഫിഷറീസ് വകുപ്പിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കും. ഇതുവരെ കൃഷി മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു ഫിഷറീസ് മന്ത്രാലയം. കിട്ടാക്കടങ്ങളുടെ കണക്ക് ആർ.ബി.ഐയോട് ആവശ്യപ്പെട്ടു
മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു
ബിനാമി ഇടപാടുകൾ തടഞ്ഞു
5,45,000 ഗ്രാമങ്ങളെ വെളിയിട വിസർജ്യ വിമുക്തമാക്കി
ധനകമ്മി ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
ഡിസംബറിൽ ധനകമ്മി 2.19 ശതമാനം മാത്രം
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
ഗ്രാമീണ ശുചിത്വ പദ്ധതികൾ 98 ശതമാനം പൂർത്തിയായി
തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി
2019 മാർച്ചോടെഎല്ലാ വീടുകളും വൈദ്യുതീകരിക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2 ലക്ഷം അധികസീറ്റുകൾ ഉറപ്പാക്കും. പാവപ്പെട്ട എല്ലാവർക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയാണ് നയം
ചെറുകിട കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് വർഷം 6000 രൂപ, പണം മൂന്നു ഗഡുക്കളായി അക്കൗണ്ടിൽ നേരിട്ട് നൽകും. 12 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ഈപദ്ധതിക്കായി 75,000 കോടി വകയിരുത്തി.
കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡുകൾ
പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ചവർക്ക് 2 ശതമാനം വായ്പാപലിശ ഇളവ്
ഗോ പരിപാലനത്തിന് 750 കോടി
ഫിഷറീസ് , പശുവളർത്തൽ വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ്കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാൽ രണ്ട് ശതമാനം കൂടി ഇളവ്
ക്ഷീരവികസനത്തിന് പ്രത്യേക പദ്ധതി
ഇ.എസ്.ഐ പരിധി 21,000 ആക്കി
അംഗൻവാടി, ആശാ വർക്കർമാരുടെ ഓണറേറിയം 50 ശതമാനം കൂട്ടി
ഇ.പി.എഫ്.ഒ കണക്ക് പ്രകാരം രണ്ട് കോടി തൊഴിൽ അവസരം വർദ്ധിച്ചു
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3,000 രൂപയുടെ പങ്കാളിത്ത പെൻഷൻ പദ്ധതി. പ്രധാനമന്ത്രി ശ്രം യോഗി മന്ഥൻ എന്ന പേരിൽ. പ്രതിമാസം തൊഴിലാളി 100 രൂപ അടച്ചാൽ മതി. 60 വയസ് കഴിഞ്ഞാൽ പെൻഷൻ ലഭിക്കും.
തൊഴിലാളി ബോണസ് ഇരട്ടിയാക്കി
സർവ്വീസിലിരിക്കെ തൊഴിലാളി മരിച്ചാൽ കുടുംബത്തിന് 6 ലക്ഷം
രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യപാചകവാതകം.
ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തി
പ്രതിരോധത്തിന് മൂന്നുലക്ഷം കോടി
വൺ റാങ്ക് വൺ പെൻഷന് ഇതുവരെ കൊടുത്തത് 35000 കോടി
സൈന്യത്തിൽ ശമ്പള പരിഷ്കരണം
മുദ്ര പദ്ധതിയിൽ 70 ശതമാനം വനിതാ പങ്കാളിത്തം
7.23 ലക്ഷം കോടി രൂപയുടെ മുദ്രാ ലോൺ
ഗുണഭോക്താക്കളുടെ എണ്ണം 15.56 കോടിയായി.
വ്യവസായ വകുപ്പിന്റെ പേര് വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പാകും. ആഭ്യന്തര വ്യാപാരത്തിന് വിപുലമായ ഇളവുകൾ
നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ
റെയിൽവേയ്ക്ക് ഒന്നര ലക്ഷം കോടി രൂപ
ബ്രോഡ്ഗേജിൽ ആളില്ലാ ലെവൽ ക്രോസില്ലാതാക്കി.
അഞ്ച് വർഷത്തിനകം ഒരുലക്ഷംഡിജിറ്റൽ വില്ലേജുകൾ
22 വിളകളുടെ താങ്ങുവില ഒന്നര ഇരട്ടിയായി ഉയർത്തി
സിനിമ മേഖലയിൽ ഏകജാലക സംവിധാനം കൊണ്ടുവരും
നികുതി റിട്ടേൺ ഓൺലൈനാക്കും
ആദായനികുതി റീഫണ്ടിംഗ് 24 മണിക്കൂറിനകം
ആദായനികുതി പരിശോധന ഓൺലൈൻവഴി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി
ഹൈവേ വികസനത്തിൽ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിൽ. ഒരു ദിവസം 27 കിലോ മീറ്റർ ഹൈവേ നിർമിക്കുന്നുവെന്ന് ധനമന്ത്രി
വീട് വാടകയ്ക്ക് എടുക്കുന്നവരുടെ ജി.എസ്.ടി യിൽ ഇളവ്
പ്രധാൻ മന്ത്രി ഗ്രാമീൺ സടക് യോജനയക്ക് 19 കോടി
വിഷൻ 2030 -ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഗ്രാമീണ മേഖലയിലെ വ്യവസായങ്ങളെ വളർത്തും, നദികളിൽ ശുദ്ധ ജലം.
സിനിമയുടെ വ്യാജ പതിപ്പുകൾ തടയാൻ ആന്റി പൈറസി നിയമത്തിൽ ഭേദഗതി
ജി.എസ്.ടി വരുമാനം 97,100 കോടി.
അഞ്ച് കോടിയിലധികം വിറ്റുവരുവുള്ളവർക്ക് മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി
ജി.എസ്.ടി ഇളവുകൾ 35 ലക്ഷം ചെറുകിട വ്യാപാരികൾക്ക് സഹായകമാകും
6,900 കോടിയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി
50,000 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു
കള്ളപ്പണ വിരുദ്ധ നടപടികൾ വിജയം, ശക്തം
കള്ളപ്പണ വിരുദ്ധ നടപടികളിലൂടെ 1.30 ലക്ഷം കോടിയുടെ അധിക നികുതി വരുമാനം
വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു
അഞ്ച് വർഷം കൊണ്ട് ഇന്ത്യൻ സമ്പദ് ഘടനയുടെ മൂല്യം അഞ്ച് ട്രില്യൻ ഡോളറാകും, 8വർഷം കൊണ്ട് പത്ത് ട്രില്യൻ ഡോളറാകും
കാർഷിക വരുമാനം ഉറപ്പാക്കൽ പദ്ധതി ധനകമ്മിവർദ്ധിപ്പിക്കും, കമ്മി കുറയ്ക്കാൻ കഴിയില്ല
ജൈവ കൃഷി പ്രോത്സാഹിപ്പിക്കും
വകുപ്പുകൾക്ക് കൂടുതൽ തുക.വിദ്യാഭ്യാസത്തിന് 38,572 കോടി. പട്ടിക ജാതി പട്ടിക വർഗക്കാർക്ക് 76,800 കോടി.
40,000 വരെയുള്ള ബാങ്ക് , പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ടി.ഡി.എസ് ഇല്ല
സ്റ്റാൻഡേർഡ് ഡിഡക്ഷൻ അരലക്ഷമായി ഉയർത്തി, നേരത്തെ ഇത് 40,000 ആയിരുന്നു
വാടകയ്ക്ക് 2.4ലക്ഷം രൂപ വരെ ടി.ഡി.എസ് ഇല്ല