kalidas-jayaram

ജയറാം എന്ന നടനെ പോലെ പ്രിയങ്കരനാണ് മലയാളികൾക്ക് അദ്ദേഹത്തിന്റെ മകൻ കാളിദാസിനെയും. ബാലതാരമായി എത്തിയപ്പോൾ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് അപ്പു എന്ന കാളിദാസിനെ സ്വീകരിച്ചത്. ഇപ്പോഴിതാ നായകനടനായി മലയാള ചലച്ചിത്രം വേദിയിൽ തിളങ്ങുകയാണ് താരം. എന്നാൽ അപ്പോഴും പ്രേക്ഷകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അൽപ്പകാലം മുമ്പ് വരെ തടിയൻ കുട്ടപ്പനായിരുന്ന കാളിദാസ് എങ്ങനെയാണ് ഇപ്പോൾ കാണുന്ന പോലെ മെലിഞ്ഞതെന്ന്? ഇപ്പോഴിതാ താരപുത്രൻ തന്നെ അതിന് മറുപടി നൽകിയിരിക്കുകയാണ്. അടുത്തിടെ ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.

'വണ്ണത്തിന്റെ പേരിൽ ആളുകൾ കളിയാക്കുമ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു. വഴി സിനിമയാണെന്നുറപ്പിച്ചപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു. വണ്ണം കുറയ്‌ക്കണം. ഒരു ന്യൂയർ റെസെലൂഷനായിരുന്നു അത്. സുരേഷ് എന്ന നല്ലൊരു ട്രെയിനറുടെ അടുത്താണ് ഞാൻ എത്തിയത്. അധികം പട്ടിണി കിടന്നില്ല. ശ്വാസം മുട്ടുന്ന രീതിയിൽ വർക്ക് ഔട്ട് ചെയ്‌തില്ല. ഏറ്റവും ഇഷ്‌ടമുള്ള ചോറ് തീർത്തും ഉപേക്ഷിക്കേണ്ടി വന്നില്ല. എന്നിട്ടും തീരമാനത്തിൽ വിജയിക്കാനായി'- കാളിദാസ് പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്‌റ്റ്ർ അന്റ് മിസിസി റൗ‌ഡിയാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന കാളിദാസ് ചിത്രം. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗണപതി, ഷെബിൻ ബെൻസൺ, വിഷ്‌ണു ഗോവിന്ദൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഈ മാസം പകുതിയോടെ ചിത്രം റിലീസിനെത്തും.