മലയാളി അസോസിയേഷൻ ഓഫ് യൂകെ ,എം. L l 1q എ യൂ കെ യുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറച്ചു. എം എ യൂ കെ യുടെ അംഗങ്ങളിൽ നിന്നും , വ്യക്തികളിൽ നിന്നും സമാഹരിച്ച തുകയുടെ ആദ്യത്തെ പ്രോജക്ട് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ മങ്കൊമ്പ് പുതിയചിറ കോളണി നിവാസികൾക്ക് വേണ്ടിയാണു തുടക്കംകുറിച്ചത് . കുടിവെള്ളം ലഭ്യമല്ലാത്ത കോളനി നിവാസികൾക്ക് ,സർക്കാർ നിർദേശിച്ച വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റ് പഞ്ചായത്തിന്റെ അനുവാദത്തോടു കൂടി നിർമിച്ചു നൽകുകയാണ് എം എ യൂ കെ . കുടിവെള്ളത്തിനായി കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കാനും ഇതിന്റെ ഉപയോഗം കൂടുതൽ പ്രേദേശത്തേക്കു വ്യാപിപ്പിക്കാനും എം എ യൂ കെ ബോർഡ് തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു . എം എ യൂ കെക്കു വേണ്ടി ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് കേരളാ വിഷൻ ചാനൽ മീഡിയ ആണ് . പ്ലാന്റുകൾ നിർമിക്കാനാവശ്യമായാ സ്ഥാലം കണ്ടെത്തുകയും നിര്മാണമേൽനോട്ടം വഹിക്കുന്നതും കേരളവിഷൻ മീഡിയ ആണ്.