ജക്കാർത്ത: പുറത്തെ മുള്ളുകണ്ട് ചക്കയെന്ന് കരുതി വിലപറയാൻ നിൽക്കേണ്ട, കൈ പൊള്ളും. പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ഡുറിയൻ പഴത്തിന്റെ (മുള്ളൻ ചക്ക) വിശേഷമാണിത്. കാഴ്ചയിൽ ചക്കയെന്ന് തോന്നിക്കുന്ന ഡുറിയൻ പഴം ഒരെണ്ണം കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ വിറ്റത് 71,000 രൂപയ്ക്കാണ്. ഇന്തോനേഷ്യയിലെ ടാസിക്മലയിലെ സൂപ്പർ മാർക്കറ്റിലാണ് കണ്ണുതള്ളിക്കുന്ന കച്ചവടം നടന്നത്.
തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധമാണ് ഡുറിയൻ പഴം. കാഴ്ചയിൽ ചക്കയ്ക്ക് സമാനമായ ഡുറിയൻ ചക്കയുടെ കുടുംബക്കാർ തന്നെ. എന്നാൽ ഗുണങ്ങളിൽ ചെറിയ വ്യത്യാസമുണ്ട്. പഴുത്തുകഴിഞ്ഞാൽ രൂക്ഷമായ ഗന്ധം പുറപ്പെടുന്ന ഡുറിയന്റെ ശാപവും ഇതു തന്നെയാണ്. രൂക്ഷഗന്ധം മൂലം ഡുറിയനെ അവഗണിക്കുന്നവരും കുറവല്ല. ഇന്ത്യയുടെ ചിലയിടങ്ങളിൽ ഡുറിയൻ പഴം കാണപ്പെടുന്നെങ്കിലും ആരാധകരേറെയും വിദേശികളാണ്. ലേലത്തിൽ പങ്കെടുത്ത് പണക്കാർ ഡുറിയനുമായി മടങ്ങിയപ്പോൾ പാവങ്ങൾ ഡുറിയനൊപ്പം സെൽഫിയെടുത്ത് മടങ്ങി. മുള്ളൻ ചക്ക ആത്തചക്കയുടെ വംശം കാഴ്ചയിലും സ്വാദിലും വ്യത്യസ്തം പഴുത്താൽ പുളി സ്വാദാണ് നിത്യ ഹരിത സസ്യം, വൃക്ഷത്തിന് 5-6 മീറ്റർ വരെ ഉയരം പഴത്തിനു 20-25 സെന്റിമീറ്റർ വലിപ്പം, 2 കി.ഗ്രാം വരെ തൂക്കം