plane

ബംഗളൂരു: മിറാഷ് - 2000 പരിശീലക വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാ‌ർ മരിച്ചു. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് എയർപോർട്ടിൽ നിന്ന് ടേക്കോഫ് ചെയ്തതിനു പിന്നാലെ ഇന്നലെ രാവിലെ 10.35നാണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നുവീണ് തീപിടിക്കുകയായിരുന്നു. സ്ക്വാഡ്രൺ ലീഡർമാരായ സമീർ അബ്രോൾ, സിദ്ധാർത്ഥ് നേഗി എന്നിവരാണ് മരിച്ചത്. വിമാനത്തിന്റെ തീപിടിച്ച അവശിഷ്ടങ്ങളിലേക്കാണ് ഒരു പൈലറ്റ് വീണത്. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അപകട ഘട്ടത്തിൽ രക്ഷപ്പെടാനുള്ള 'സീറോ സീറോ" ഇൻജെക്‌ഷൻ സീറ്റ് (പാരച്യൂട്ട് ഘടിപ്പിച്ച സുരക്ഷാ സീറ്റ്)

സുരക്ഷാ സംവിധാനമുള്ള വിമാനമാണ് മിറാഷ് - 2000. ഈ സംവിധാനം പ്രവർത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ പൈലറ്റുമാരെ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.


രണ്ടു പേർക്കിരിക്കാവുന്ന വിമാനം നവീകരിച്ച ശേഷമുള്ള പരീക്ഷണത്തിലായിരുന്നു. നിലവിൽ പരിശീലനത്തിനു മാത്രമാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. നാലാം തലമുറയിൽപ്പെട്ട യുദ്ധ വിമാനമായ മിറാഷ് 2000ന്റെ നിർ‌മാതാക്കൾ ഫ്രഞ്ച് കമ്പനിയായ ഡസോയാണ്.

വ്യോമസേനയ്ക്ക് ഇത്തരത്തിൽ 50 വിമാനങ്ങളുണ്ട്.