news

1. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ്. ആദായ നികുതി നിരക്കുകളില്‍ ബഡ്ജറ്റില്‍ മാറ്റമില്ല. നേരത്തെ ഉണ്ടായിരുന്ന നിരക്കുകള്‍ തുടരും. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടി ആയി ഉയര്‍ന്നു. പ്രത്യക്ഷ നികുതി നികുതി വരുമാനം 12 ലക്ഷം കോടിയായി

2. ആദായ നികുതി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ആക്കും. പരിശോധനയ്ക്ക് ആയി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. രണ്ട് വര്‍ഷത്തിന് ഉള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. നികുതി റീഫണ്ട് 24 മണിക്കൂറിനകം. 1.30 ലക്ഷം കോടിയുടെ കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ ആയി. 4 വര്‍ഷം കൊണ്ട് 45 ജോടി ജന്‍ധന്‍ അക്കൗണ്ട്. രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു

3. 3,38000 വ്യാജ കമ്പനികള്‍ക്ക് എതിരെ നടപടി എടുത്തു. അഞ്ച് ലക്ഷം രൂപവരെ വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000. ഇളവുകളുള്ള നിക്ഷേപങ്ങള്‍ക്ക് ആറര ലക്ഷം വരെ ആദായ നികുതി ഇല്ല. 2020-21 ഓടെ ധനകമ്മി മൂന്ന് ശതമാനം ആക്കും. വിഷന്‍ 2030ന്റെ ഭാഗമായി 2022-ല്‍ ഒരു ഇന്ത്യന്‍ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കും. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ബഡ്ജറ്റ് വിഹിതത്തില്‍ 35 ശതമാനം വര്‍ധന വരുത്തിയും പിയുഷ് ഗോയലിന്റെ ഇടക്കാല ബഡ്ജറ്റ്

4. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെ വോട്ടുബാങ്കിനിട്ട് കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ്. പ്രധാനമന്ത്രി കിസാന്‍ നിധി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിനായി 75,000 കോടി അനുവദിച്ചു. രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കും. താങ്ങുവിലയിലൂടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കും

5. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ചവര്‍ക്ക് രണ്ട് ശതമാനം പലിശ ഇളവ്. ഗോപരിപാലനത്തിന് 750 കോടി അനുവദിച്ചു. ക്ഷീര മേഖലയ്ക്ക് കാമദേനു ആയോഗ്. ഫിഷറീസിന് പ്രത്യേക വകുപ്പ്. 2019 മാര്‍ച്ചോടെ എല്ലാവീടുകളും വൈദ്യുതീകരിക്കും. ചെറുകിട കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. ബിനാമി ഇടപാടുകള്‍ തകര്‍ന്ന് അടിഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. മാസം 3000 രൂപ പെന്‍ഷന്‍ നല്‍കും

6. പ്രതിരോധ ബഡ്ജറ്റ് 3 ലക്ഷം കോടി ആയി ഉയര്‍ത്തി. സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഇതുവരെ 35,000 കോടി നല്‍കി. സേനയില്‍ കാര്യമായ ശമ്പള വര്‍ധന നടപ്പാക്കും. മുദ്രാ പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകള്‍ എന്ന് പിയുഷ് ഗോയല്‍. റെയില്‍ വേയ്ക്ക് ബഡിജറ്റി 64,000 കോടി. രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി. സര്‍ക്കാര്‍ ലക്ഷ്യം, സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും എന്നും കേന്ദ്ര ബഡ്ജറ്റ്

7. തൊഴിലാളി ബോണസ് 7,000 രൂപയാക്കി. ഇ.എസ്.ഐ പരിധി 21,000 രൂപ ആക്കി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി സൗജന്യ എല്‍.പി.ജി. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഓണറേറിയം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ബഡ്ജറ്റ് അവതരണത്തില്‍ പിയുഷ് ഗോയലിനെ അഭിനന്ദിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

8. കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്, 2022ഓടെ നവഭാരതം നിര്‍മ്മിക്കും എന്ന പ്രഖ്യാപനത്തോടെ. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടി ആക്കും. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ഇന്ത്യ സുസ്ഥിര വികസന പാതയില്‍. ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ രാജ്യം ആറാം. രാജ്യത്ത് പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. 3 ലക്ഷം കോടി കിട്ടാക്കടം തിരിച്ചു പിടിച്ചു.

9. ബാങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു. ഗ്രാമീണ മേഖലയ്ക്ക് ഇടക്കാല ബഡ്ജറ്റില്‍ 19,000 കോടി നീക്കിവച്ചു. 5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്യ വിമുക്തമാക്കി. 1.53 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോചന വഴി വച്ചുനല്‍കി. 2014നു ശേഷം 14 എയിംസ് പ്രഖ്യാപിച്ചു. ഭരണരംഗം അഴിമതി രഹിതമാക്കി എന്നും ഇടക്കാല ബഡ്ജറ്റില്‍ പിയുഷ് ഗോയല്‍.

10. പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ. ഇലക്ര്ടിക് വാഹനങ്ങള്‍ക്ക് പരിഗണന. രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി ഉയര്‍ത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി ബഡ്ജറ്റില്‍ അനുവദിച്ചു. ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തി. 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷം ആക്കി ആണ് ഉയര്‍ത്തിയത്. സിനിമാ മേഖലയ്ക്ക് ഏജാലക സംവിധാനം. ആന്റി പൈറസി ഭേദഗതി കൊണ്ടുവരും.

11. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം പതിനൊന്നാം ദിവസത്തില്‍. എസ്.എന്‍.ഡി.പി കാസര്‍ഗോഡ് യൂണിയന്റെ സ്വീകരണം പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പുമരചുവട്ടില്‍ നടന്നു. യോഗം ഡയറക്ടര്‍ അഡ്വ പി.കെ വിജയന്‍ ഉദ്ഘാനം ചെയ്തു. സെക്രട്ടറി ഗണേഷ് പാറക്കട്ട, പ്രസിഡന്റ് നാരായണ മഞ്ചേശ്വരം, വൈസ് പ്രസിഡന്റ് എ.ടി വിജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായി