torrorist

ശ്രീനഗർ: കൊല്ലരുതെന്ന് യുവതി തീവ്രവാദികളോട് കേണപേക്ഷിച്ചു, എന്നാൽ തോക്കേന്തിയ അക്രമി അതൊന്നും ചെവികൊണ്ടില്ല. അയാൾ യുവതിക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. തീവ്രവാദികളുടെ കൊടുംക്രൂരത കാണിക്കുന്ന ഈ വീഡിയേ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. പുൽവാമ ജില്ലയിലെ ഡങ്കർപോര സ്വദേശിനി ഇസ്രത്ത് മുനീർ എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭീകരർക്ക് മുന്നിൽ കെെകൂപ്പി നിൽക്കുന്ന യുവതി കൊല്ലരുതേ എന്ന് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആയുധമേന്തിയ ഭീകരൻ യുവതിക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. തുടർന്ന് കൊലപാതകത്തിന്റെ ദൃശ്യം ഭീകരർ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് വക്താവ് വ്യക്തമാക്കി.

പിന്നീട് പൊലീസ് നടത്തിയ തിരച്ചലിനൊടുവിൽ ഷോപിയൻ ജില്ലയിലെ ഡ്രാഗാദ് പ്രദേശത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.