ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ അവതരിപ്പിക്കുന്ന ബഡ‌്ജറ്റിന്റെ ട്രെയിലറാണ് ഇടക്കാല ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തങ്ങളുടെ അവസാന ബഡ്‌ജറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബഡ്ജറ്റെന്ന് നരേന്ദ്രമോദി ദൂരദർശനിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. മദ്ധ്യവർഗത്തിൽപ്പെട്ടവർ മുതൽ തൊഴിലാളികൾ വരെയും കർഷകർ മുതൽ ബിസിനസുകാർ വരെയും നിർമാണമേഖല മുതൽ ചെറുകിടവ്യവസായം വരെ ഉള്ളവരെയുെം ബഡ്ജറ്റിൽ പരിഗണിച്ചിട്ടുണ്ട്. രാജ്യത്തെ മദ്ധ്യവർഗത്തോട് സർക്കാർ എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവ് നൽകിയതെന്ന് മോദി പറഞ്ഞു.
കർഷകപദ്ധതികളിൽ പരമാവധി 2-3 കോടി വരെയുള്ള കർഷകർക്കേ ഗുണം കിട്ടുമായിരുന്നുള്ളൂ. ഇപ്പോൾ 12 കോടി കർഷകർക്ക് നേരിട്ട് ഗുണം കിട്ടുന്നുവെന്ന് മോദി വ്യക്തമാക്കി.