ന്യൂഡൽഹി∙ ‘നമ്മുടെ സൈനികർ നമ്മുടെ അഭിമാനം’ എന്ന വിശേഷണത്തോടെയാണ് ധനമന്ത്രി പീയൂഷ് ഗോയൽ അടുത്ത വർഷത്തേക്കുള്ള പ്രതിരോധ വിഹിതം പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി പ്രതിരോധ ബഡ്‌ജറ്റ് മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞു.
2018ലെ ബഡ്‌ജറ്റിൽ 2.95 ലക്ഷം കോടി രൂപയായിരുന്നു പ്രതിരോധ വിഹിതം. 2017ൽ ഇത് 2.74 ലക്ഷം കോടിയായിരുന്നു.
ബഡ്ജറ്റ് വിഹിതത്തിന് പുറമേ സേനയ്‌ക്ക് പ്രത്യേക സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുമെന്നും പീയൂഷ് ഗോയൽ പ്രഖ്യാപിച്ചു.
നാലു പതിറ്റാണ്ടിലേറെയായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതി മോദി സർക്കാർ നടപ്പാക്കിയത് മന്ത്രി എടുത്തുപറഞ്ഞു. ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതിക്കായി 35,000 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സൈനിക വിഭാഗങ്ങൾക്ക് ശമ്പളവർദ്ധനവും ഉറപ്പാക്കി.
സായുധസേനകളുടെ ആധുനികവൽക്കരണത്തിൽ നാലുകൊല്ലമായി തുടർന്ന മാന്ദ്യത്തിനു ശേഷം കഴിഞ്ഞ വർഷമാണ് പ്രതിരോധ ബഡ്‌ജറ്റിൽ 7.81% വർദ്ധന വരുത്തിയത്. അതിനു മുൻപ് അഞ്ചു മുതൽ ഏഴ് ശതമാനം വരെയായിരുന്നു വർദ്ധന