make-in-india

ന്യൂഡൽഹി:ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ അടുത്ത അഞ്ചു വർഷത്തിനകം ഒരു ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങൾ വികസിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. പദ്ധതിയിൽ കൂടുതൽ ഗ്രാമങ്ങളെ കൊണ്ടുവരും. കുറഞ്ഞ നിരക്കിൽ മൊബൈൽ ഡേറ്റ ലഭ്യമാക്കുന്നതിൽ ഇന്ത്യ കാര്യമായ പുരോഗതി നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡേറ്റയും വോയിസ് കോളും ഇന്ത്യയിൽ ലഭ്യമാക്കുന്നത്. മൊബൈലും പാർട്സും നിർമിക്കുന്ന കമ്പനികളുടെ എണ്ണം രണ്ടിൽ നിന്ന് 268 ആയി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.