budget

തിരുവനന്ദപുരം: കേന്ദ്ര ബഡ്‌ജറ്റിനെ പരിഹസിച്ച കോൺഗ്രസിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന കമ്മിറ്റി രംഗത്ത്. കേന്ദ്ര സർക്കാറിന്റെ ജനകീയ ബഡ്‌ജറ്റിനെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബഡ്‌ജറ്റാണെന്ന് കോൺഗ്രസ് പരിഹസിച്ചിരുന്നു. രാജ്യത്തിന്റെ ബഡ്‌ജറ്റ് കുടുംബ ബഡ്‌ജറ്റാക്കിയവരാണ് കോൺഗ്രസുകാർ. അവരാണ് ഇപ്പോ‍ൾ കേന്ദ്ര സർക്കാറിന്റെ ജനകീയ ബഡ്‌ജറ്റിനെ പരിഹസിക്കാൻ വരുന്നതെന്ന് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസ് അധികാരത്തിലിരുന്ന അറുപത് വർഷവും കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബഡ്‌ജറ്റ് കുടുംബത്തിന് വേണ്ടിയിള്ള ബഡ്‌ജറ്റായിരുന്നു. രാജ്യത്തിന്റെ സമ്പത്ത് നെഹ്റു കുടുബത്തിനും ചിദംബരും ഉൾപ്പെടുന്ന കോൺഗ്രസ് കുടുംബങ്ങങ്ങൾക്കും പങ്കുവച്ച കോൺഗ്രസുകാരാണ് ഇപ്പോൾ ബി.ജെ.പിയുടെ ബഡ്‌ജറ്റിനെ പരിഹസിക്കാൻ വരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ബി.ജെ.പിയുടെ ബഡ്‌ജറ്റ് ജനകീയ ബഡ്‌ജറ്റാണ്. തൊഴിലാളികൾക്കും ഇടത്തരക്കാർക്കും ഏറെ പ്രയോജനം ലഭിക്കുന്ന ബഡ്‌ജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കർഷകർക്ക് മിനിമം വേതനം നൽകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ആശ,​ അങ്കനവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചതും തൊഴിലാളികളുടെ ഗ്രാറ്റുവിറ്രി ​ഇ.സ്.എെ പരിധി ഉയ‌ർത്തിയതും അഭിനന്ദനാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.