news

1. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ്. ആദായ നികുതി നിരക്കുകളില്‍ ബഡ്ജറ്റില്‍ മാറ്റമില്ല. നേരത്തെ ഉണ്ടായിരുന്ന നിരക്കുകള്‍ തുടരും. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടി ആയി ഉയര്‍ന്നു. പ്രത്യക്ഷ നികുതി നികുതി വരുമാനം 12 ലക്ഷം കോടിയായി

2. ആദായ നികുതി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ആക്കും. പരിശോധനയ്ക്ക് ആയി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. രണ്ട് വര്‍ഷത്തിന് ഉള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. നികുതി റീഫണ്ട് 24 മണിക്കൂറിനകം. 1.30 ലക്ഷം കോടിയുടെ കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ ആയി. 4 വര്‍ഷം കൊണ്ട് 45 ജോടി ജന്‍ധന്‍ അക്കൗണ്ട്. രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു

3. 3,38000 വ്യാജ കമ്പനികള്‍ക്ക് എതിരെ നടപടി എടുത്തു. അഞ്ച് ലക്ഷം രൂപവരെ വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000. ഇളവുകളുള്ള നിക്ഷേപങ്ങള്‍ക്ക് ആറര ലക്ഷം വരെ ആദായ നികുതി ഇല്ല. 2020-21 ഓടെ ധനകമ്മി മൂന്ന് ശതമാനം ആക്കും. വിഷന്‍ 2030ന്റെ ഭാഗമായി 2022-ല്‍ ഒരു ഇന്ത്യന്‍ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കും. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ബഡ്ജറ്റ് വിഹിതത്തില്‍ 35 ശതമാനം വര്‍ധന വരുത്തിയും പിയുഷ് ഗോയലിന്റെ ഇടക്കാല ബഡ്ജറ്റ്

4. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി നിരവധി പദ്ധതികള്‍. കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി ബഡ്ജറ്റിന്റെ പ്രത്യേകത. ഇതിനായി 75,000 കോടി അനുവദിച്ചു. രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കും. താങ്ങുവിലയിലൂടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കും

5. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ചവര്‍ക്ക് രണ്ട് ശതമാനം പലിശ ഇളവ്. ഗോ പരിപാലനത്തിന് 750 കോടി അനുവദിച്ചു. ക്ഷീര മേഖലയ്ക്ക് കാമധേനു ആയോഗ്. ഫിഷറീസിന് പ്രത്യേക വകുപ്പ്. 2019 മാര്‍ച്ചോടെ എല്ലാവീടുകളും വൈദ്യുതീകരിക്കും. ചെറുകിട കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. ബിനാമി ഇടപാടുകള്‍ തകര്‍ന്ന് അടിഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. മാസം 3000 രൂപ പെന്‍ഷന്‍ നല്‍കും

6. പ്രതിരോധ ബഡ്ജറ്റ് 3 ലക്ഷം കോടി ആയി ഉയര്‍ത്തി. സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഇതുവരെ 35,000 കോടി നല്‍കി. സേനയില്‍ കാര്യമായ ശമ്പള വര്‍ധന നടപ്പാക്കും. മുദ്രാ പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകള്‍ എന്ന് പിയുഷ് ഗോയല്‍. റെയില്‍ വേയ്ക്ക് ബഡിജറ്റി 64,000 കോടി. രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി. സര്‍ക്കാര്‍ ലക്ഷ്യം, സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും എന്നും കേന്ദ്ര ബഡ്ജറ്റ്

7. തൊഴിലാളി ബോണസ് 7,000 രൂപയാക്കി. ഇ.എസ്.ഐ പരിധി 21,000 രൂപ ആക്കി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി സൗജന്യ എല്‍.പി.ജി. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഓണറേറിയം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ബഡ്ജറ്റ് അവതരണത്തില്‍ പിയുഷ് ഗോയലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

8. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന ബഡ്ജറ്റിനെ തള്ളി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല. മറിച്ച് കേന്ദ്രസര്‍ക്കാര്‍ അവരെ അപമാനിക്കുക ആയിരുന്നു, അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവിതം പൂര്‍ണ്ണമായും തകര്‍ക്കുക ആയിരുന്നു

9. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കും എന്ന് പറയുമ്പോള്‍, ഒരു ദിവസം 17 രൂപയോളം ആണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യം ആണെന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ബഡ്ജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി. ചിതംബരവും രംഗത്ത്

10. വോട്ടുകളില്‍ കണ്ണുവച്ചുള്ള ബഡ്ജറ്റ് ആണ് ഇതെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാവും. പീയുഷ് ഗോയല്‍ മറ്റുള്ളവരുടെ ക്ഷമ പരീക്ഷിക്കുക ആണോ എന്ന് ചോദിച്ച ചിദംബരം, ഇത്രയും നീണ്ടു നിന്ന ഒരു ഇടക്കാല ബഡ്ജറ്റ് അവതരണം തന്റെ ഓര്‍മയില്‍ ഇല്ലെന്നും പരിഹസിച്ചു. ഗോയല്‍ അവതരിപ്പിച്ചത് പൂര്‍ണ്ണ ബഡ്ജറ്റ് ആണ് എന്നും കുറ്റപ്പെടുത്തല്‍

11. ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ എല്ലാം പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. നടപടി, കേസ് ഇനി എന്ന് പരിഗണിക്കും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും നല്‍കാതെ. അതിനിടെ, ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇവിടങ്ങളില്‍ ഇപ്പോള്‍ 144 നിലനില്‍ക്കുന്നില്ല. അതിനാല്‍ ഹര്‍ജിക്ക് പ്രസക്തി ഇല്ല എന്നും നിരീക്ഷണം. സമാന സാഹചര്യം ഇനി ഉണ്ടായാല്‍ അപ്പോള്‍ പരിഗണിക്കാം എന്നും കോടതി