trailer-

രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതക'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ ജയസൂര്യയുടെ ഫേസ്ബുക് പേജ് വഴിയാണ് ട്രെയ്‌ലർ പുറത്തു വന്നത്.

ടേക്ക്‌ വൺ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

ഒരു തുരുത്തിലെ കൊലപാതകവും, അതിനെ തുടർന്ന് അവിടെ അരങ്ങേറുന്ന പ്രശ്നങ്ങളുമാണു ചിത്രം പറയുന്നത്. ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്നുള്ളതാണ് ചിത്രത്തിൽ നർമ്മവും ക്രൈമും ത്രില്ലും ഇടകലർത്തി പറയുന്നത്. യുവതാരം അമിത്‌ ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ ദിലീഷ്‌ പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

അങ്കമാലി ഡയറീസ്‌ ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവുമുൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മെജോ ജോസഫാണ് സംഗീതം. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തും.