നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി 'യുടെ ഒഫിഷ്യൽ ട്രെയിലർ പുറത്തെത്തി.
രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ് കെ. ജയൻ, ബിജുക്കുട്ടൻ, ദീപക് പരമ്പോൽ, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം. ഷിജിത്ത് ആണ് നിർമ്മാണം. കാമറ ആൽബി. രഞ്ജിത്ത്, എബെൻ, സനീഷ് എന്നിവർ ചേർന്നാണ് തിരക്കഥ.