ഹാമിൽട്ടൺ: 200 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം എന്ന റെക്കാഡ് ഇന്ത്യൻ ക്യാപ്ടൻ മിഥാലി രാജ് സ്വന്തമാക്കി. ഇന്നലെ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തോടെയാണ് മിഥാലി ഇരുന്നൂറ് മത്സരങ്ങൾ എന്ന നാഴികക്കല്ലിൽ എത്തിയത്. 1999ൽ തന്റെ പതിനാറാം വയസിൽ അയർലൻഡിനെതിരെയായിരുന്നു മിഥാലിയുടെ അരങ്ങേറ്റം.
ഏകദിനത്തിൽ ഇതുവരെ 6622 റൺസ് നേടിക്കഴിഞ്ഞു.
51.53 ബാറ്രിംഗ് ശരാശരിയിൽ 7 സെഞ്ച്വറിയും 52 അർദ്ധ സെഞ്ച്വറിയും നേടി
കളിച്ച 180 ഇന്നിംഗ്സുകളിൽ 51ലും നോട്ടൗട്ട്
പുറത്താകാതെ 125 റൺസാണ് ഉയർന്ന സ്കോർ
50 ക്യാച്ചുകളും 8 വിക്കറ്റുകളും നേടിയിട്ടുണ്ട്.
200 എന്നെ സംബന്ധിച്ച് വെറും നമ്പർ മാത്രമാണ്. പക്ഷേ ഇവിടെ വരാൻ എത്താൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട്.വനിതാ ക്രിക്കറ്റിൽ വന്ന മാറ്റങ്ങൾക്ക് വളരെ അടുത്ത് നിന്ന് സാക്ഷിയാകാനായി.രാജ്യത്തിനായി ആവുന്നിടത്തോളം കളിക്കുകയെന്നതാണ് ആഗ്രഹവും ഏറ്രവും സന്തോഷം തരുന്നതും.
മിഥാലി രാജ്