തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റിൽ പ്രളയക്കെടുതിയെ അതിജീവിക്കാനും പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഡ്ജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബഡ്‌ജറ്റിൽ നിർദേശമില്ലെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ഒരു നടപടിയും ബഡ്‌ജറ്റിലില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതൽ നല്ല നിലയിൽ നടപ്പിലാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.