മുംബയ് : ഒരു രാത്രിക്ക് ഒരുകോടി ഓഫർ ചെയ്ത് സോഷ്യൽ മീഡിയയിൽ വന്ന കമന്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടി. നടി സാക്ഷി ചൗധരിയാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിന് നൽകിയ മറുപടിയെക്കുറിച്ചും വെളിപ്പെടുത്തിയത്.
'എന്റെ ചിത്രങ്ങളും വീഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇൻബോക്‌സിൽ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെയാണ് അവർ ഓഫർ ചെയ്യുന്നത്. അവരെല്ലാം എത്ര വിഢ്ഢികളാണ്'. - സാക്ഷി പറയുന്നു. താൻ വില്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ 'മാഗ്‌നെറ്റ്' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നു.
ഡെറാഡൂൺ സ്വദേശിയായ സാക്ഷിയുടെ 2013ൽ പൊട്ടുഗാഡു എന്ന തെലുങ്കുചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. തുടർന്ന് മറ്റൊരു തെലുങ്കു ചിത്രമായ സെൽഫി രാജയിൽ വേഷമിട്ടു. തമിവിൽ ശരൺ സംവിധാനം ചെയ്ത ആയിരത്തില്‍ ഇരുവർ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സാക്ഷിയുടെ പുതിയ ചിത്രമാണ് മാഗ്‌നറ്റ്.