ഹിന്ദു മതാചാര പ്രകാരം ലെെംഗിക ബന്ധത്തിന് പ്രധാന്യം നൽകുന്നുണ്ടെങ്കിലും അത് വീടിന്റെ പ്രത്യേകമായ സ്ഥലങ്ങളിൽ മാത്രമേ ഇത് പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നു. ലെെംഗിക ബന്ധം പുലർത്തുന്നതിന് കൃത്യമായി ചടങ്ങുകൾ പാലിക്കണമെന്ന് വാസ്തു ശാസ്ത്ര പ്രകാരം പറയുന്നു. വാസ്തു ശാസ്ത്രവും ഇത് സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ നൽകുന്നുണ്ട്.
ദീപം തെളിയിച്ച് അതിന് മുമ്പിൽ നിന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാനോ ലൈംഗിക ചുവയോടെ സ്വകാര്യ സംഭാഷണങ്ങൾ നടത്തുവാനോ പാടില്ല. വീട്ടിൽ രോഗിയുണ്ടെങ്കിൽ അവരുടെ മുമ്പിൽ നിന്ന് ലൈംഗിക ബന്ധമോ ദമ്പതികൾ തമ്മിൽ ശാരീരമായി അടുപ്പം പുലർത്തുകയോ ചെയ്യരുതെന്നാണ് വാസ്തു നിയമ പ്രകാരം പറയുന്നത്. മരണത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ലെെംഗികതയെക്കുറിച്ച് ചിന്തിക്കുകയില്ലെന്നും വിശദമാക്കുന്നു.
മാത്രമല്ല കുട്ടികളുടെ മുന്നിൽ നിന്നിള്ള ലൈംഗിക ബന്ധം പാപമായാണ് കണക്കാക്കുന്നത്. നവജാത ശിശുക്കളും വളർന്നു തുടങ്ങിയ കുട്ടികർക്കും മുമ്പിൽ വച്ച് ലൈംഗികമായോ ശാരീരികമായോ അടുപ്പം പുലർത്തുന്നതും തെറ്റാണ്. വീട്ടിലെ പൂജാമുറിയും കിടപ്പു മുറിയും തമ്മിൽ അകലം പാലിക്കണം. പൂജാമുറിക്ക് അഭിമുഖമായി കിടപ്പുമുറി ഉണ്ടാകാൻ പാടില്ലെന്ന് വാസ്തു ശാസ്ത്ര പ്രകാരം നിർദേശിക്കുന്നു.