santhosh-pandit-

സാമ്പത്തിക ബുദ്ധിമുട്ടുകളെതുടർന്ന് മുന്നോട്ടുള്ള കുതിപ്പിന് പ്രതിസന്ധി നേരിടുന്ന കായികതാരത്തിന് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. സൈക്ലിംഗ്, നീന്തൽ, ഓട്ടം,​ ഉൾപ്പെടെയുള്ള വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച പോത്തൻകോട്ടെ ദ്യുതി എന്ന പെൺകുട്ടിക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ എന്റെ ഫെയ്‌സ്ബുക്കില് ദ്യുതി എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങൾ നൽകിയിരുന്നു. കോഴിക്കോട് നിന്ന് കാര്യങ്ങൾ നേരിൽ മനസ്സിലാക്കുവാനായി ഞാനിന്ന് തിരുവനന്തപുരത്തെത്തി... സൈക്ലിംഗ്, സ്വിമ്മിംഗ്, റണ്ണിംഗ് അടക്കം വിവിധ കായികതലത്തിൽ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നിരവധി നേടിയിട്ടുണ്ട്... ഇപ്പോൾ ഒളിംപിക്‌സിൽ പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകൻ, പരിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..കാര്യങ്ങൾ നേരിൽ അവരുടെ വീട്ടിൽ പോയി മനസ്സിലാക്കിയ ഞാൻ ആ കുട്ടിക്ക് കുഞ്ഞു സഹായങ്ങൾ ചെയ്തു...ഭാവിയിലും ചില സഹായങ്ങൾ ചെയ്യുവാൻ ശ്രമിക്കും...(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,,നന്ദി ജോസ് ജീ, ഷൈലജ സിസ്റ്റർ, മനോജ് ബ്രോ)

നേരത്തെയും പല അവസരങ്ങളിലും അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക് സന്തോഷ് പണ്ഡിറ്റ് സഹായഹസ്തവുമായി എത്തിയിരുന്നു. ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ സന്തോഷ് കാണിക്കുന്ന നന്മയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇതാണ് ഹീറോയെന്നും ഇതാണ് ഹീറോയിസമെന്നും ആരാധകർ പറയുന്നു.