തിരുവവനന്തപുരം: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി വർദ്ധിപ്പിച്ചതിനെതിരെ തീയേറ്റർ ഉടമകളുടെ അസോസിയേഷൻ രംഗത്ത്. ബഡ്‌ജറ്റിലെ മന്ത്രിയുടെ തീരുമാനത്തിനെതിരെ തീയേറ്റർ അടച്ചിട്ട് സമരം ചെയ്യാനാണ് തീയേറ്റർ ഉടമകളുടെ തീരുമാനം. മലയാള സിനിമ പ്രേക്ഷകന്റെ വയറ്റത്തടിക്കുന്ന പണിയാണ് ഈ നടപടിയെന്ന് സംവിധായകൻ വ്യാസൻ പ്രതികരിച്ചു.
തീയേറ്റർ അടച്ചിട്ട് സമരം ചെയ്യാനാണ് തങ്ങളുടെ തീരുമാനമെന്ന് ലിബർട്ടി ബഷീർ അറിയിച്ചു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്ത് ശതമാനം നിരക്ക് വർദ്ധനവ് വലിയൊരു തുകയാണ്. കുടുംബപ്രേക്ഷകരിൽ തീയേറ്ററുകിൽ നിന്നകലാൽ ഇത് കാരണമാകുമെന്നും അതുകൊണ്ട് തന്നെ മലയാള സിനിമയെ തകർക്കാൻ മാത്രമേ മാത്രമെ ഉപകരിക്കൂവെന്നും ലിബർട്ടി ബഷീർ പറഞ്ഞു.