നിവിൻ പോളിയും ബിജുമേനോനും ഒന്നിക്കുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിവിൻ പോളിക്കൊപ്പം ആദ്യമായി ബിജുമേനോൻ അഭിനയിക്കുന്നത്.നിവിൻ പോളി ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിച്ച് വരികയാണ്.
നയൻതാര നായികയാകുന്ന ഈ ചിത്രത്തിന് ശേഷം നിവിൻ പോളി അഭിനയിക്കുന്നത് തുറമുഖത്തിലാണ്.നാദിർഷയുടെ മേരാ നാം ഷാജിയിലഭിനയിച്ച് വരികയാണ് ഇപ്പോൾ ബിജുമേനോൻ. ഈ ചിത്രം പൂർത്തിയാക്കിയശേഷം ബിജുമേനോൻ ലാൽജോസ് ചിത്രത്തിൽ ജോയിൻ ചെയ്യും. ജിബു ജേക്കബിന്റെ ആദ്യരാത്രിയാണ് ബിജുമേനോനെ കാത്തിരിക്കുന്ന പ്രോജക്ട്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ആണ് ബിജുമേനോന്റെ അടുത്ത റിലീസ്.