ബ്ളെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതത്തിൽ അഭിനയിക്കുന്നതിനായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം ജോർദ്ദാനിൽ എത്തി.ഈ മാസം അവസാനമേ മടങ്ങിയെത്തുകയുള്ളു.ത്രീ ഡിയിൽ നിർമ്മിക്കുന്ന ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളാണിത്.ഇന്നലെ അമ്മാൻ വിമാനത്താവളത്തിൽ വച്ചായിരുന്നു ഷൂട്ടിംഗ്.
പ്രശസ്ത എഴുത്തുകാരൻ ബെന്ന്യാമിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ഷൂട്ടിംഗ് കാരണമാണ് ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ നീണ്ടു പോയത്.മാർച്ച് 28 നാണ് ലൂസിഫർ തിയേറ്ററിലെത്തുന്നത്.ബിഗ് കാൻവാസിലൊരുങ്ങുന്ന ആടുജീവിതം അടുത്ത വർഷം മാത്രമേ തിയേറ്ററിലെത്തൂ.കെ.യു. മോഹനനാണ് ഛായാഗ്രാഹകൻ.
അതേ സമയം പൃഥ്വിരാജ് നിർമ്മിക്കുന്ന നയൻ 7ന് തിയേറ്ററിലെത്തും.ഇതിന്റെ പ്രൊമോഷൻ ജോലികൾ പൂർത്തിയാക്കിയിട്ടാണ് പൃഥ്വി ജോർദ്ദാനിലേക്ക് പോയത്.