സണ്ണി ലിയോൺ മുഖ്യകഥാപാത്രമാകുന്ന മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് ഇന്നലെ ഗോവയിൽ ആരംഭിച്ചു.ഗോവൻ ഷെഡ്യൂളിൽ പതിനൊന്ന് വരെ സണ്ണി ലിയോൺ ഉണ്ടാകും. ഹംപിയും കൊച്ചിയുമാണ് മറ്റ് ലൊക്കേഷനുകൾ. സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്.
ബാക്ക് വാട്ടർ പ്രൊഡക് ഷൻസിന്റെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ജയലാലിന്റേതാണ് കഥ.ട്രാവൽ മൂവിയാണിത്.
കൃഷ്,സജിത്ത് (കിനാവള്ളി ),ജൂബി നൈനാൻ,തുഷാര (എന്നാലും ശരത് )എന്നീ യുവതാരങ്ങൾക്കൊപ്പം വിജയ രാഘവൻ,അജു വർഗീസ്,സലിംകുമാർ, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
സനിൽ എബ്രഹാമിന്റേതാണ് തിരക്കഥ.സംഗീതം ഫോർമ്യൂസിക്.ഛായാ ഗ്രഹ ണം ഈശ്വർ യെല്ലു മഹന്തി എഡിറ്റിംഗ് രഞ്ജൻ എബ്രഹാം.കലാസംവിധാനം രാജീവ് കോവിലകം . പ്രൊഡക് ഷൻ കൺട്രോളർ ബാദുഷ. പ്രൊഡക് ഷൻ എക്സിക്യൂട്ടീവ് സുധർമ്മൻ വള്ളിക്കുന്ന്.