വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ടൊവിനോ തോമസ് ഫെബ്രുവരി 17മുതൽ ലൂക്കയായി അഭിനയിച്ചു തുടങ്ങും.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ലൂക്ക കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ലവ് സ്റ്റോറിയാണ് പറയുന്നത്.
രണ്ട് ദമ്പതിമാരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.നിതിൻജോർജ്,അഹാന കൃഷ്ണകുമാർ, വിനീതാകോശി, തലൈവാസൽ വിജയ്,ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, നീനാക്കുറുപ്പ്,പൗളി വൽസൻ,ദേവി അജിത് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
സ്റ്റോറിസ് ആൻഡ് തോട്ട്സ് പ്രൊഡക് ഷൻസിന്റെ ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മൃദുൽ ജോർജ്,അരുൺബോസ് എന്നിവരുടേതാണ് തിരക്കഥ. സൂരജ്.എസ്. കുറുപ്പ് സംഗീതവും ശബരീഷ് വർമ്മ ഗാനരചനയും നിർവഹിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് നിഖിൽ വേണു.കലാ സംവിധാനം അനീസ് നാടോടി . പ്രൊഡക് ഷൻ കൺട്രോളർ ജോബ് ജോർജ്. സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററിലെത്തിക്കും.