sheela-dheekshith

ന്യൂഡൽഹി: വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷയുമായ ഷീലാ ദീക്ഷിത് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ആംആദ്മി പാർട്ടിയെയും ബി.ജെ.പിയെയും ഡൽഹിയിൽ ഒരുപോലെ എതിർക്കുമെന്നും ഷീലാ ദീക്ഷിത് കൂട്ടിച്ചേർത്തു. ആരുമായും ഇത്തവണ സഖ്യമുണ്ടാക്കില്ലെന്നായിരുന്നു സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് ഷീലാ ദീക്ഷിതിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഡൽഹിയിൽ സഖ്യമുണ്ടാക്കുന്നകാര്യത്തിൽ വ്യക്തമായൊരു അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് എ.എ.പി. ഡൽഹി കൺവീനർ ഗോപാൽ റായ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൽഹി, ഹരിയാണ, പഞ്ചാബ് എന്നീ ഘടകങ്ങളുടെ അഭിപ്രായം തേടിയശേഷം പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എന്നാൽ, ഡൽഹിയിൽ ബി.ജെ.പി.യെ പരാജയപ്പെടുത്താൻ എ.എ.പി. പ്രാപ്‌തമാണെന്നും റായി പറഞ്ഞു. ഡൽഹി കോൺഗ്രസിന്റെ അദ്ധ്യക്ഷയായി ഷീലാ ദീക്ഷിതിനെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ റായി പരിഹസിച്ചിരുന്നു.