ലണ്ടൻ: കവർച്ച നടത്തുന്നതിനിടയിൽ ശവങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവ് പിടിയിലായി. ശവങ്ങൾ സൂക്ഷിക്കുന്ന കെട്ടിത്തിൽ കവർച്ച നടത്തുന്നതിനിടയിലാണ് ഇയാൾ മൃതദേഹങ്ങളെ ലൈം മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. തുടർന്ന് അവിടെയുണ്ടായിരുന്ന ഒൻപതോളം ശവപ്പെട്ടികൾ ഇയാൾ തകർക്കുകയും ചെയ്തു.
ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ തന്നെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായപ്പോൾ ഇയാൾ മാരകമായ ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. മനുഷ്യത്വ രഹിതമായ കുറ്റകൃത്യമാണ് ഇയാൾ ചെയ്തതെന്ന് ബിർമിംഗ്ഹാം കോടതിയിലെ ജഡ്ജി പറഞ്ഞു. ഒൻപത് മൃതദേഹങ്ങളോടും ഇയാൾ എന്താണ് ചെയ്തതെന്നും എന്തിനാണ് ഈ ക്രൂരത ചെയ്തതെന്നും അയാൾക്ക് മാത്രമേ അറിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ പ്രതിക്ക് ആറ് വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്.