devaswam-board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ഇത്തവണയും ബോർഡിനു പുറത്തു നിന്നാകും. ബോർഡ് ജീവനക്കാരിൽ കമ്മിഷണറാകാൻ പറ്റിയ ആൾ ഇല്ലാത്തതുകൊണ്ടാണ് പുറത്തു നിന്നും നിയമനം നടത്തുന്നത്. വ്യാഴ്‌ച കാലാവധി പൂർത്തിയാക്കിയ എൻ.വാസു വിന് ആറാഴ്ചകൂടി കമ്മിഷണറായി തുടരാൻ കഴിഞ്ഞ ദിവസം ഹെെക്കോടതി അനുമതി നൽകിയിരുന്നു. കമ്മിഷണർ നിയമനത്തിന് സർക്കാർ നൽകുന്ന മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ ഹെെക്കോടതി നിർദേശിക്കുകയായിരുന്നു പതിവ്. ഈ വ്യവസ്ഥയാണ് നിയമത്തിലൂടെ സർക്കാർ ഒഴിവാക്കിയത്.

യോഗ്യതയുള്ള ഒരാളെ കണ്ടെത്താനായില്ലെങ്കിൽ സെക്രട്ടേറിയേറ്റിൽ നിന്ന് അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്തയാളെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം. നിലവിലെ കമ്മിഷണർ എൻ.വാസു തുടരാൻ വിസമ്മതം അറിയിച്ചിരുന്നു. എന്നാൽ, പുതിയ നിയമനം വെെകുന്നതിനാൽ അദ്ദേഹം തുടരാൻ സർക്കാർ കോടതിയുടെ അനുമതി തേടുകയായിരുന്നു.