kaumudy-news-headlines

1. കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റിയതിന് പിന്നാലെ വീണ്ടും കാര്യങ്ങള്‍ നിയന്ത്രിച്ച് യൂണിയനുകള്‍. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ ഡ്യൂട്ടിക്ക് എത്തിയ ആളെ ഇറക്കിവിട്ടു. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്ന് യൂണിയനുകള്‍. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റി.

2. അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെ കൂടി പരിഗണിച്ചു വേണം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് എന്ന് ഡിപ്പോ മേധാവിമാര്‍ക്ക് യൂണിയനുകളുടെ സംസ്ഥാന നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എം.ഡി ആയതിന് പിന്നാലെ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഡ്യൂട്ടി വീതം വയ്ക്കുന്നതും ഷെഡ്യൂള്‍ ക്രമീകരിക്കുന്നതും തച്ചങ്കരി അവസാനിപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗം തച്ചങ്കരിയെ മാറ്റിയത് സി.ഐ.ടി.യു അടക്കമുള്ള യൂണിയനുകളുടെ ആവശ്യപ്രകാരം ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു

3. എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ സെക്രട്ടേറിയേറ്റ് സമരം നാലാം ദിവസത്തില്‍. ഇന്നലെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ തീരുമാനം. നാളെ ക്ലിഫ് ഹൗസിലേക്ക് സങ്കട യാത്ര നടത്തും. ഇരകളെ നിശ്ചയിക്കുന്നതില്‍ അതിര്‍ത്തികള്‍ ബാധകമാക്കരുത് എന്ന് സമരസമിതി

4. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി. എന്‍ഡോസല്‍ഫാന്‍ ബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘം സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണി സമരം ആരംഭിച്ചത് കഴിഞ്ഞ 30ന്. ദുരിതബാധിതര്‍ സമരം നടത്തുന്നത് സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്

5. പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സേനയിലെ സ്ഥലമാറ്റം. അച്ചടക്ക നടപടി നേരിട്ട ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി. പകരം 26 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം. 63 ഡിവൈ.എസ്.പിമാര്‍ക്കും 11 എസ്.പിമാര്‍ക്കും സ്ഥലമാറ്റം. സംസ്ഥാനത്ത് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത് ഇത് ആദ്യം

6. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്ഥാനക്കയറ്റങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചത് ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെ.

7. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം പന്ത്രണ്ടാം ദിവസത്തില്‍. എസ്.എന്‍.ഡി.പി വടകര യൂണിയന്റെ നേത്വത്തിലുള്ള സ്വീകരണം കല്ലാച്ചി കോര്‍ട്ട റോഡില്‍ യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എം ഹരിദാസ് മാഷ്, ഹരിമോഹന്‍, സുമേഷ്, കൃഷ്ണന്‍, രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

8. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോകലോക കുറ്റവാളി രവി പൂജാരിയെ പ്രതിചേര്‍ത്തു. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പൊലീസ് നടപടി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരി തന്നെ ആണ് കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ എന്ന് ഉറപ്പിച്ചതോടെ. ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത തിരിച്ചറിയാത്ത രണ്ട് പേരെ ആണ് നേരത്തെ പ്രതി ചേര്‍ത്തിരുന്നത്

9. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുന്ന് നടി ലീന മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാരി ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളികളുടെ ശബ്ദരേഖകള്‍ കേരള പൊലീസ്, കര്‍ണാടക പൊലീസിന് കൈമാറിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നെന്ന പേരിലുള്ള രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോള്‍ കേന്ദ്രീകരിച്ച് കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്

10. സെനഗലില്‍ പിടിയിലായ രവി പൂജാരിയെ 5 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കും എന്ന് സൂചന. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കര്‍ണാടക പൊലീസിന്റെയും മുംബൈ പൊലീസിന്റെയും നടപടികള്‍ക്കു ശേഷം ഇയാളെ കൊച്ചി പൊലീസിനും കസ്റ്റഡിയില്‍ നല്‍കും. എഴുപതോളം കേസുകളില്‍ പ്രതികളായ രവി പൂജാരിയ്ക്ക് എതിരെ ബംഗളൂരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പടുവിച്ചിട്ടുണ്ട്

11. സി.ബി.ഐ ഡയറക്ടറുടെ നിയമനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. ഡയറക്ടറെ നിയമിക്കാന്‍ ഇന്ന് സെലക്ഷന്‍ സമിതി വീണ്ടും യോഗം ചേരും. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍. സമിതിയുടെ പരിഗണനയിലുള്ള രജനീകാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ്.എസ് ദേശ്വാവള്‍ എന്നിവര്‍. ജാവേദ് അഹമ്മദിനെ നിയമക്കണമെന്ന് എന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യം ഇന്നലെ പ്രധാനമന്ത്രി തള്ളിയിരുന്നു. തീരുമാനം ആകാതെ ഇന്നലെ യോഗം പിരിഞ്ഞത് ഇതേ തുടര്‍ന്ന് എന്ന് സൂചന

12. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുത്തേയ്ക്കും. രജനീകാന്ത് മിശ്രയെ നിയമിക്കണം എന്ന് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ആവശ്യം ഉന്നയിച്ചിരുന്നു. അലോക് വര്‍മയെ. സി.ബി.ഐയ്ക്ക് ഉടന്‍ സ്ഥിരം നിയമനം വേണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറുടേത് സുപ്രധാന പദവിയാണ്. അതില്‍ ഇടക്കാല ഡയറക്ടറെ ദീര്‍ഘക്കാലം ഇരുത്തുന്നത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു