മിനിസ്‌ക്രീനിൽ നടനും എം.പിയുമായ സുരേഷ്‌ഗോപിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്ത പരിപാടിയായിരുന്നു കോടീശ്വരൻ റിയാലിറ്റി ഷോ. പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ജീവിതവും ആഗ്രഹങ്ങളുമെല്ലാം ചോദ്യങ്ങൾക്കിടയിൽ സുരേഷ്‌ഗോപി ചോദിക്കുമായിരുന്നു. ഇതിൽ ആഗ്രഹസഫലീകരണത്തിനായി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്യാനും അവതാരകനായ നടൻ മടികാണിച്ചിരുന്നില്ല. സുരേഷ് ഗോപിയുടെ ഈ നന്മമനസാണ് വീട്ടമ്മമാരടക്കം സമൂഹത്തിവെ വലിയ ഒരു വിഭാഗത്തിന്റെ ആരാധന നേടാൻ കഴിഞ്ഞതിന് പിന്നിലുണ്ടായിരുന്നത്.

എന്നാൽ കോടീശ്വരൻ പരിപാടിയിൽ വച്ച് എം.പി എന്ന നിലയിൽ തനിക്ക് കിട്ടുന്ന ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തിട്ട് രണ്ട് വർഷമായിട്ടും തന്നില്ലെന്ന ആരോപണവുമായി വീട്ടമ്മ രംഗത്ത് വന്നു.

ഫേസ്ബുക്കിലൂടെയാണ് സൗമില നജീം എന്ന വീട്ടമ്മ ഈ വിവരം അറിയിക്കുന്നത്. പണം ലഭിക്കാൻ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാൻ മാത്രമാണ് ഫെയ്സ്ബുക്ക് പോസ്‌റ്റെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം വാഗ്ദാനങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പും അവർ നൽകുന്നു. വീട്ടമ്മയുടെ പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളും പ്രതികരണങ്ങളും നടത്തുന്നുണ്ട്.

a09ynukdd3qoaaaaaelftksuqmcc