kottayam

കോട്ടയം നാട്ടിൽ ഡൽഹിയിൽ നിന്നും ഒരു വി.ഐ.പി എത്തിയാൽ പൊളിഞ്ഞ റോഡുകൾ കുഴിയടച്ചെങ്കിലും നന്നാക്കുന്നതാണ് പതിവ്. എന്നാൽ കോട്ടയത്ത് ഇതല്ല കാണാനാവുന്നത്. നല്ല പുതുപുത്തൻ റോഡിൽ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് വേലി കെട്ടിയാണ് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് കോട്ടയത്ത് എത്തുന്ന ഉപരാഷ്ടപതി വെങ്കയ്യനായിഡുവിന് സുരക്ഷ ഒരുക്കുന്നത്. പൊലീസ് പരേഡ് ഗ്രൗണ്ട് മുതൽ മാമൻമാപ്പിളഹാൾ വരെയും നാട്ടകം ഗസ്റ്റ് ഹൗസിലേക്കു പോകുന്ന കഞ്ഞിക്കുഴി കളത്തിക്കടവ് മൂലേടം റോഡ് വരെയും കെ.എസ്.ടി.പി നിലവാരത്തിലുള്ള ടാറിംഗ് കുഴിച്ച് മുളങ്കമ്പ് നാട്ടി സംരക്ഷണവേലി തീർത്തു. മുളവേലിക്കെട്ടിയ സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്താൻ പോലും കഴിയാതെ സാധാരണക്കാർ നട്ടം തിരിഞ്ഞു. ഇതു മൂലം ഇന്നലെ കച്ചവടമെന്നും നടന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

രണ്ടുദിവസമായി ജനങ്ങളെ അക്ഷരാർത്ഥത്തിൽ വട്ടം ചുറ്റിക്കുകയായിരുന്നു പൊലീസ്. ഇതിലൂടെ കോട്ടയം നഗരത്തിൽ പൊലീസ് രാജ് ഏർപ്പെടുത്തിയ അനുഭവമാണ് സാധാരണക്കാർക്ക്. ജില്ലാ ആശുപത്രിയിലേയ്ക്ക് രോഗികളുമായി വന്നവർ പലരും പൊലീസ് സന്നാഹത്തിൽ മനസ് മടുത്ത് പൊട്ടിത്തെറിച്ചു. ട്രയൽ റണ്ണിന്റെ പേരിൽ ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തപ്പോൾ ഇതൊന്നുമറിയാത്ത ഉപരാഷ്ട്രപതിയെയാണ് ജനങ്ങൾ പഴിച്ചത്.

kottayam

ഉപരാഷ്ട്രപതി വരുന്ന ഹെലികോപ്റ്റർ ഇറക്കാനെന്നപേരിൽ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെയും ലോഗോസ് ജംഗ്ഷനു സമീപത്തെയും തണൽ മരങ്ങളും പൊലീസ് വെട്ടിമാറ്റാൻ തുനിഞ്ഞു. ഹെലികോപ്ടർ ഇറങ്ങുന്നതിന് യാതൊരു വിധ തടസമില്ലാഞ്ഞിട്ടും ആദ്യമേ ആൽമരം വെട്ടിമാറ്റാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. സമീപവാസികൾ ജില്ലാ കളക്ടർ സുധീർ ബാബുവിനെ വിവരം അറിയിച്ചതോടെ അദ്ദേഹം ഇടപെട്ടാണ് അത് തടഞ്ഞത്. അല്ലായിരുന്നെങ്കിൽ ആർക്കും ഒരു ദോഷവും വരുത്താത്ത ആൽമരം വെട്ടിയതിന്റെ പഴിയും നാട്ടുകാർ പാവം ഉപരാഷ്ട്രപതിയുടെ ചുമലിൽ വെച്ചേനേ.

പണം വാഗ്ദാനം ചെയ്ത സുരേഷ്‌ഗോപിയെ പിന്നെ കണ്ടിട്ടില്ല... ഫേസ്ബുക്ക് പോസ്റ്റുമായി വീട്ടമ്മ

മുൻപ് രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാം പണ്ട് കൊച്ചി സന്ദർശിച്ചപ്പോൾ മറൈൻ ഡ്രൈവിൽ ഹെലികോ്ര്രപർ ഇറക്കുന്നതിന്റെ ഭാഗമായി നിരവധി തണൽ മരങ്ങൾ വെട്ടിമാറ്റിയിരുന്നു. പരിസ്ഥിതി തത്പരരായ ചില പഫ്രോട്ടോഗ്രാഫർമാർ ഇതേക്കുറിച്ച് രാഷ്ട്രപതിക്ക് ഇ മെയിൽ സന്ദേശമയച്ചു . മറൈൻ ഡ്രൈവിൽ ഇറങ്ങിയ അബ്ദുൾ കലാം പത്ര ഫോട്ടോഗ്രാഫർമാർക്കടുത്തെത്തി തന്റെ സന്ദർശനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ മരം വെട്ടിയതിൽ മാപ്പു ചോദിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് കൊച്ചിയിൽ വന്നപ്പോൾ തൈകൾ വച്ചു പിടിപ്പിച്ചു പ്രായശ്ചിത്തവും ചെയ്തു!