pinarayi-vijayan

കൊല്ലം: സാക്ഷര കേരളം അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പിന്നിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടന്ന ശാസ്ത്ര കോൺഗ്രസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നക്ഷത്രഫലം മുതൽ മാന്ത്രിക മോതിരം വരെ ഇവിടെയുണ്ടെന്നുംഅദ്ദേഹം പരിഹസിച്ചു. ശാസ്ത്ര ബോധവും യുക്തി ചിന്തയും എവിടെയോ കൈമോശം വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമായണത്തിലെയും മഹാഭാരതത്തിലെയും പലകാര്യങ്ങളും ശാസ്ത്രത്തിന്റെ പിൻബലമുണ്ടെന്ന അവകാശത്തോടെയാണ് ഉത്തരവാദിത്തപ്പെട്ടവർ ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണൻ ടെസ്റ്റ്ട്യൂബ് ശിശുവാണെന്നും, പശു ഓക്സിജൻ പുറത്തു വിടുന്നു തുടങ്ങിയ മണ്ടത്തരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.