കൊല്ലം ജില്ലയിൽ അമ്മണംകോട് എന്ന സ്ഥലം. കണ്ണെത്താദൂരത്ത് റബ്ബർ മരങ്ങൾ. അതിന് നടുക്കായിരിക്കുന്ന ഒരു വീടിന്റെ അതിരിനോട് ചേർന്ന് ഒരു മാളത്തിൽ പാമ്പ് കയറി. വാവ എത്തുന്നതിന് മുൻപേ നാട്ടുകാർ സ്ഥലത്ത് എത്തി. ഇഴഞ്ഞ് വന്ന പാമ്പ് ആദ്യം ഒരു മാളത്തിൽ കയറാൻ ശ്രമിച്ചെങ്കിലും കയറാൻ സാധിക്കാത്തതിനാൽ അടുത്തുള്ള മാളത്തിൽ കയറി. വീട്ടുടമ കാണിച്ചു കൊടുത്ത സ്ഥലം വാവ ഒന്നു നോക്കി. വലിയ മാളം. പിടികൂടാൽ പ്രയാസമായിരിക്കുമെന്ന് വിചാരിച്ച് കൊണ്ട് തന്നെ വാവ മണ്ണ് വെട്ടിമാറ്റാൻ തുടങ്ങി. പെട്ടെന്ന് തന്നെ മൂർഖൻ പാമ്പിനെ കണ്ടു. വാവയ്ക്ക് സന്തോഷം. ഇത്രയും പെട്ടെന്ന് കിട്ടുമെന്ന് വിചാരിച്ചില്ല. ഒരു ചെറിയ കമ്പ് കൊണ്ട് അതിനെ പതിയെ പുറത്തെടുക്കാന്‍ ശ്രമമാരംഭിച്ചു. അതാ പത്തിവിടർത്തി പുറത്തേയ്ക്ക്.... വീണ്ടും മാളത്തിലേക്ക് തന്നെ മൂർഖൻ കയറി വീണ്ടും മൂർഖൻ പാമ്പിനെ പിടിക്കാനുള്ള ശ്രമം വാവ തുടർന്നു.
അന്ന് തന്നെ രാത്രി ആലപ്പുഴ ജില്ലയിൽ നിന്ന് ഒരു കോൾ. അടുക്കളയിൽ കഞ്ഞി വച്ചുകൊണ്ടിരുന്ന വീട്ടമ്മയാണ് വിളിച്ചത്. അടുപ്പിന് താഴെയായി വലിയ ഒരു മൂര്‍ഖന്‍ പാമ്പ്... കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.